കണ്ണൂരിൽ ഗൃഹപ്രവേശന ദിവസം ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു

Homeowner dies of shock on housewarming day in Kannur


കണ്ണൂർ: കണ്ണൂരിൽ വീടിൻ്റെ  ഗൃഹപ്രവേശന ദിവസം ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു.പൊടിക്കുണ്ട് രാമതെരുവിലെ വയലിച്ചേരി രാജേഷാണ് (52) ദാരുണമായി മരിച്ചത്.പുതിയ വീടിൻ്റെ ഗൃഹ പ്രവേശമായിരുന്നു ഇന്ന് . ഇതിൻ്റെ ഭാഗമായി വീട്ടുമുറ്റത്ത് സ്ഥാപിച്ച പന്തലിൻ്റെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. 

ആശുപത്രിയിലെത്തിച്ചു തീവ്ര പരിചരണ വിഭാഗത്തിൽ എത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.:രാഘവൻ, :രാധ ദമ്പതികളുടെ മകനാണ് ഭാര്യ :ശ്രീജ എടക്കടൻ. മകൻ :ആദിത്ത് രാജേഷ്. സഹോദരങ്ങൾ :മഹേഷ്‌, ഷൈന, ലേഖ.  സംസ്കാരം ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് ബിക്കിരിയൻ പറമ്പ് പൊതുശ്മശാനത്തിൽ.

Tags