കണ്ണൂരിൽ മോഷണ കേസിൽ പൊലിസ് ചോദ്യം ചെയ്ത യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ആലക്കോട്: മോഷണ കേസിൽ പൊലിസ് ചോദ്യം ചെയ്ത മനോവിഷമത്തിലായിരുന്ന യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാട് ആശാൻകവല തലക്കല്ലിലെ ചപ്പിലി സി.ബി. റിജു (39) വാണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചയോടെ വീട്ടിൽ മരിച്ച നില യിൽ കണ്ടെത്തുകയായിരുന്നു. തൂങ്ങി മരിക്കാനുള്ള ശ്രമത്തിനിടെ കയർ പൊട്ടിയതിനെത്തുടർന്ന് നിലത്ത് വീണ് മരണപ്പെടുകയായിരുന്നുവെന്നാണ് പ്രാഥ മിക സൂചന. സംഭവ സമയംവീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.
ഭാര്യ കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇവർ ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് സംഭവം കാണുന്നത്. ഉടൻ ആശു പത്രിയിലെത്തിച്ചുവെങ്കിലും മരണമടഞ്ഞിരുന്നു. സമീപത്തെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം റിജു വിനെതിരെ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് വീട്ടിൽ നിന്ന് മാറി നിൽക്കുകയായിരുന്നത്രെ. ആലക്കോട് പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കരുവഞ്ചാലിലെ മുൻ ചുമട്ടുതൊഴിലാളിയാണ് റിജു
.jpg)


