കണ്ണൂർ പൈതൃകോത്സവം: ആവേശമായി ക്വിസ് മത്സരം
കണ്ണൂർ : കണ്ണൂർ പൈതൃകോത്സവത്തിന്റെ ഭാഗമായി ശിക്ഷക് സദനിൽ സംഘടിപ്പിച്ച വിദ്യാർഥികൾക്കുള്ള ക്വിസ് മത്സരം ആവേശകരമായി. കണ്ണൂർ നിയോജക മണ്ഡലത്തിലെ എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി നൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു.
tRootC1469263">എൽ.പി വിഭാഗത്തിൽ സെൻ്റ്. മൈക്കിൾസ് എ. ഐ. എച്ച്. എസ്. എസിലെ അഥർവ് ധനേഷ് ഒന്നാമത്തെത്തി. ഏച്ചൂർ ഈസ്റ്റ് എൽ.പി സ്കൂളിലെ ആൽവിൻ അജേഷ് രണ്ടാം സ്ഥാനവും അട്ടടപ്പ എൽ.പി സ്കൂളിലെ സി നേതിക മൂന്നാം സ്ഥാനവും നേടി.യു.പി വിഭാഗം വിഭാഗം മത്സരത്തിൽ സെൻ്റ്. തെരേസാസ് എ.ഐ. എച്ച്.എസ്.എസിലെ സി വിദ്യാലക്ഷ്മിക്കാണ് ഒന്നാം സ്ഥാനം. വാരം യു.പി.എസിലെ ധ്യാൻ ബൈജു രണ്ടാം സ്ഥാനവും എളയാവൂർ യു.പി. സിലെ കെ.എസ് ഹൃദ്വിക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്ക്കൂൾ വിഭാഗത്തിൽ സെൻ്റ്. തെരേസാസ് എച്ച്.എസ്.എസ് വിദ്യാർത്ഥി സാധിക രത്നേഷ് ഒന്നാം സ്ഥാനം നേടി. സെൻ്റ്. മൈക്കിൾസ് എ.ഐ. എച്ച്.എസ്.എസിലെ അമൻ എൽ. ബിനോയ് രണ്ടാം സ്ഥാനവും ജി.എച്ച്.എസ്. ചാലയിലെ എം. ശ്രീലക്ഷ്മി മൂന്നാം സ്ഥാനവും നേടി.
ഹയർ സെക്കൻ്ററി വിഭാഗത്തിൽ ചൊവ്വ എച്ച്.എസ്.എസിലെ ആദർശ് ആസാദനാണ് ഒന്നാം സ്ഥാനം. ജി.എച്ച്.എസ്.എസ് മുണ്ടേരിയിലെ അലൻ അജേഷ് രണ്ടാം സ്ഥാനവും ചാലോറ ജി.എച്ച്.എസ്.എസിലെ സി. സി വൈഷ്ണവ് മൂന്നാം സ്ഥാനവും നേടി.സ്‌കൂൾ തലത്തിൽ നടന്ന മത്സരങ്ങളിൽ വിജയികളായവരാണ് ക്വിസിൽ പങ്കെടുത്തത്. ചരിത്രം, പൈതൃകം, കല, സംസ്‌കാരം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു ചോദ്യങ്ങൾ. കെ. പത്മനാഭൻ ക്വിസ് മാസ്റ്ററായി.
കണ്ണൂർ ഡി.ഇ.ഒ. വി. ദീപ ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു. എൻ.ടി. സുധീന്ദ്രൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. ക്വിസ് മത്സര വിജയികൾക്കുള്ള ഔദ്യോഗിക സമ്മാനദാനം ജനുവരിയിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. മ്യൂസിയം സൂപ്രണ്ട് പി.എസ്. പ്രിയരാജൻ, എ.ഇ.ഒ. ഇബ്രാഹിം കുട്ടി, ആർക്കൈവിസ്റ്റ് വി.വി. രതീഷ്, ടി.കെ. പ്രദീപൻ, ക്യൂറേറ്റർ ആർ. സജീവ് പങ്കെടുത്തു.
.jpg)

