യു പി ഐ ഇടപാടുകൾക്ക് കമ്മീഷൻ ഈടാക്കുന്നതിനെതിരെ വ്യാപാരികൾ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് ധർണനടത്തും
Oct 12, 2026, 14:33 IST
കണ്ണൂർ:യു പി ഐ ഇടപാടുകൾക്ക് എം ഡി ആർ ഏർപ്പെടുത്താനുള്ള നീക്കം പിൻവലിക്കണമെന്ന് നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് മുൻ പ്രസിഡണ്ട് സച്ചിൻ സൂര്യകാന്ത്മുഖേച്ഛവാർത്താസമ്മേളനത്തിൽ അറിയിച്ചു. എം ഡി ആർ നിർദ്ദേശത്തിൽ പ്രതിഷേധിച്ച് നാളെ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരളഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, കേരള ഇലക്ട്രിക് ട്രേഡേഴ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നാളെ പ്രതിഷേധ സമരം നടത്തുന്നതെന്ന് സച്ചിൻ സൂര്യകാന്ത് മഖേച്ച പറഞ്ഞു. വാർത്താസമ്മേളനത്തിൽ ടി സന്തോഷ് കുമാർ ,കെ എസ് സ്കറിയ, മനോജ് കുമാർ ടി വി , കൃഷ്ണദാസ് സി വി, അബ്ദുൾ അസീസ്, എം പ്രമോദ് കുമാർ എന്നിവരും പങ്കെടുത്തു.
.jpg)


