തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് ജനുവരി 15 ന് നടക്കുന്ന കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിൽ ഒരു ലക്ഷം പേർ പങ്കെടുക്കും
കണ്ണൂർ :തൊഴിലുറപ്പ് നിയമം അട്ടിമറിക്കുന്നകേന്ദ്ര സർക്കാർ നടപടിക്കെതിരെ എൻആർ.ഇ.ജി വർക്കേർസ് യൂനിയൻ (സി.ഐ.ടി യു) നേതൃത്വത്തിൽ ജനുവരി 15ന് രാവിലെ 10 മണിക്ക് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ്ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തൊഴിൽ ഉറപ്പില്ലാതാക്കി പദ്ധതി നടത്തിപ്പിൻെറ ബാധ്യത സംസ്‌ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന കേന്ദ്ര നീക്കം പ്രതിഷേധാർഹമാണ്. മാർച്ചിലും ധർണ്ണയിലും ഒരു ലക്ഷം പേർ പങ്കാളികളാവുമെന്ന് സംഘാടകർ പറഞ്ഞു.പ്രതിഷേധ മാർച്ചിന് ശേഷം നടക്കുന്ന പോസ്റ്റ് ഓഫീസ് ധർണസിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ..പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ എൻആർ.ഇ.ജി വർക്കേർസ് യൂനിയൻ ജില്ലാ സെക്രട്ടറി കെ ചന്ദ്രൻ, ട്രഷറർ പി രമേശ് ബാബു പങ്കെടുത്തു.
.jpg)


