കണ്ണൂരിൽ ഹനുമാൻ വിഗ്രഹത്തിന്റെ ചില്ല് തകർത്തുവെന്ന പരാതിയിൽ പൊലിസ് കേസെടുത്തു
Mar 3, 2026, 09:02 IST
കണ്ണൂർ: ഹനുമാൻ വിഗ്രഹത്തിൻ്റെ ചില്ല് എറിഞ്ഞു തകർത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദേവസ്ഥാനം സെക്രട്ടറിയുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.കണ്ണൂർ നഗരത്തിലെ താളിക്കാവ് റോഡിലെ ഹനു മാൻ ദേവസ്ഥാനത്തിൻ്റെ മുമ്പിലെ വിഗ്രഹത്തിൻ്റെ ചില്ലാണ് തിങ്കളാഴ്ച്ച രാവിലെയോടെ തകർത്ത നിലയിൽ കാണപ്പെട്ടത്. അക്രമികൾക്കെതിരെ നടപടി സ്വീകരി ക്കണമെന്നാവശ്യപ്പെട്ട് ദേവസ്ഥാന സെക്രട്ടറി ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു. സാമൂഹ്യ വിരുദ്ധരാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു വരികയാണ്.
.jpg)


