ഹജ്ജ് ഇൻസ്പെക്ടറായി പോകുന്ന കണ്ണൂർ ഹജ്ജ് ക്യാമ്പ് ഇൻചാർജ് പി കെ യാസർ അറഫാത്ത് എടക്കരയ്ക്ക് യാത്രയയപ്പ് നൽകി
May 11, 2026, 20:50 IST
മട്ടന്നൂർ :ഹജ്ജ് ഇൻസ്പെക്ടറായി പോകുന്ന കണ്ണൂർ ഹജ്ജ് ക്യാമ്പ് ഇൻചാർജ് പി കെ യാസർ അറഫാത്ത് എടക്കരയ്ക്ക് യാത്രയയപ്പ് നൽകി. കണ്ണൂർ ഹജ്ജ് ക്യാമ്പിൽ നടന്ന പരിപാടിയിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യ പ്രഭാഷണം നടത്തി.
ഹജ്ജ് കമ്മിറ്റിയംഗം ഒ വി ജാഫർ അധ്യക്ഷനായി. മുൻ ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ശംസുദ്ദീൻ അരിഞ്ചിറ, നിസാർ അതിരകം , താജുദ്ദീൻ മട്ടന്നൂർ, സെൽ ഓഫീസർ എസ് നജീബ്, നോഡൽ ഓഫീസർ എം സി കെ. അബ്ദുൽ ഗഫൂർ, സി കെ സുബൈർ ഹാജി, സിറാജ് എന്നിവർ സംസാരിച്ചു.
.jpg)

