കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ക്വാർട്ടേഴ്സിൽ കള്ളൻ കയറി :സ്വർണവും പണവും നഷ്ടമായി

 Theft in Iritty Church: Evidence was taken with the suspect
 Theft in Iritty Church: Evidence was taken with the suspect

പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ക്വാർട്ടേഴ്‌സിൽ കവർച്ച, സ്വർണവും വെള്ളിയും മോഷണം പോയി.കോട്ടയം കളത്തൂർ കാണക്കാരിയിലെ കോലായപ്പുലത്ത് വീട്ടിൽ അഞ്ജു വി.സോമരാജന്റെ മെഡിക്കൽ കോളേജ്  ഇ-ടൈപ്പ് ക്വാർട്ടേഴ്‌സിലാണ് കവർച്ച നടന്നത്.തിങ്കളാഴ്ച്ചരാവിലെ എട്ടിനും 2.10 നും ഇടയിലായിരുന്നു കവർച്ച.ആശുപത്രി ജീവനക്കാരിയായ അഞ്ജു ഡ്യൂട്ടി കഴിഞ്ഞ് ക്വാർട്ടേസിൽ എത്തിയപ്പോഴാണ് വാതിൽ തകർത്ത് മോഷണം നടത്തിയതായി കണ്ടത്.ബെഡ്‌റുമിലെ അലമാരയിൽ സൂക്ഷിച്ച ഒരു ഗ്രാമിന്റെ രണ്ട് ജോഡി കമ്മലുകളും ഒരു ജോഡി വെള്ളി പാദസരങ്ങളുമാണ് മോഷ്ടിക്കപ്പെട്ടത്.

tRootC1469263">

മറ്റൊരു ക്വാട്ടേഴ്‌സിൽ നിന്നും ആയിരത്തോളം രൂപയും കവർച്ച ചെയ്തു.മൊത്തം23,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.മറ്റ് നിരവധി ജീവനക്കാരുടെയും ഡോക്ടർമാരുടെയും ക്വാർട്ടേഴസുകളിൽ കവർച്ച ശ്രമവും നടന്നു.പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് മുറിക്കുള്ളിലെ അലമാരകളും മറ്റും തുറന്ന് സാധനങ്ങൾ മുഴുവൻ വാരി വലിച്ചിട്ട നിലയിലാണ്.പലരും ഡ്യൂട്ടി കഴിഞ്ഞ് എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.ജീവനക്കാർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പരിയാരം പോലീസ് സ്ഥലത്തെത്തി ക്വാട്ടേഴ്‌സുകളിൽ പരിശോധന നടത്തി.

Tags