ഇനി സൗജന്യ മില്ല ; കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഒ.പി ചാർജ്ജായി പത്തുരൂപ അടയ്ക്കണം

No more free; Kannur Govt. Medical College has to pay Rs. 10 as OP charge
No more free; Kannur Govt. Medical College has to pay Rs. 10 as OP charge

കണ്ണൂർ : പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂൺ ആറു മുതല്‍ ഒ.പി ടിക്കറ്റിന് 10 രൂപ ഫീസ് ഏര്‍പ്പെടുത്തും.ആശുപത്രി വികസനസമിതിയുടെ അക്കൗണ്ടിലേക്കാണ് ഈ ഫീസ് വകയിരുത്തുക.ഒ. പി ടിക്കറ്റിന് 10 ദിവസത്തെ കാലാവധി ഉണ്ടായിരിക്കുന്നതാണ്.

ഒ.പി യില്‍ നിന്നും വിവിധ വിഭാഗങ്ങളിലേക്ക് പരിശോധനയുടെ ഭാഗമായി കണ്‍സള്‍ട്ടേഷന് വിടുന്നതിന് പ്രത്യേകമായി ചാര്‍ജ് ഈടാക്കുന്നതല്ല.എന്നാല്‍ രോഗിയുടെ താൽപര്യാര്‍ത്ഥം വിവിധ ഒ.പി കളിലേക്ക് കാര്‍ഡ് എടുക്കുന്നതിന് ഫീസ് ഈടാക്കുന്നതായിരിക്കും.കാഷ്വാലിറ്റി ഒ. പി ടിക്കറ്റ് ചാര്‍ജ് സൗജന്യമാണ്.ഇതര ആശുപത്രി സേവനങ്ങള്‍ സൗജന്യമായി ലഭിച്ചുവരുന്ന വിഭാഗങ്ങളില്‍പെട്ട രോഗികള്‍ക്കും ഒ. പി ടിക്കറ്റ് ചാര്‍ജ് സൗജന്യമാണ്.മെഡിക്കല്‍ കോളേജ് ഗവ.ഏറ്റെടുത്തതിന് ശേഷം കഴിഞ്ഞ ആറ് വര്‍ഷമായി ഒ.പി.ടിക്കറ്റ് സൗജന്യമായിരുന്നു.

tRootC1469263">

Tags