ചെറുകുന്നിൽ ബൊലേറോ ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരനായ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ജീവനക്കാരൻ മരിച്ചു

Kannur Govt. Medical College employee dies after being hit by a Bolero jeep on Cherukunnu
Kannur Govt. Medical College employee dies after being hit by a Bolero jeep on Cherukunnu

കണ്ണൂർ :ചെറുകുന്ന് പുന്നച്ചേരിയില്‍ ബൈക്കും ബോലേറോ ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ ദാരുണമായി മരിച്ചു.ഏഴോം ശ്രീസ്ഥ അശോകവനത്തിലെ സജിത്ത് ബാബുവാണ്(58) മരിച്ചത്.

ഇന്ന് പുലർച്ചെ ആറു മണിയോടെയാണ് അപകടം. അതീവ ഗുരുതരമായി പരുക്കേറ്റ സജിത്ത് ബാബുവിനെ നാട്ടുകാർ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നിട്ടുണ്ട്.പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഇലക്ട്രിക് സെക്ഷന്‍ ജീവനക്കാരനാണ് മരണമടഞ്ഞ സജിത്ത് ബാബു.

tRootC1469263">

മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കണ്ണപുരം പൊലിസ് ബൊലേറോ ജീപ്പ് ഡ്രൈവർക്കെതിരെ  കേസെടുത്തു.

Tags