കണ്ണൂർ മാട്ടൂലിൽ 13.6 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

Youth arrested with 13.6 grams of ganja in Mattul, Kannur
Youth arrested with 13.6 grams of ganja in Mattul, Kannur

പഴയങ്ങാടി: മാട്ടൂലിൽ കഞ്ചാവുമായി യുവാവ് പിടിയില്‍.പഴയങ്ങാടി പോലിസും കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 13.6 ഗ്രാം കഞ്ചാവുമായി വാടിക്കല്‍ സ്വദേശി പി.എം.ഫസില്‍ (40)പിടിയിലായത്.

മാട്ടൂല്‍ ഭാഗത്തെ മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണിയാണ്  ചൊവ്വാഴ്ച്ച രണ്ടു മണിയോടെ വാടിക്കല്‍ ബോട്ട് ജെട്ടിക്ക് സമീപം വെച്ച് പിടികൂടിയ ഫസിലെന്ന് പൊലീസ് പറഞ്ഞു.പഴയങ്ങാടി എസ്.ഐ കെ.സുഹൈല്‍, എസ് ഐ സുനിഷ്‌കുമാര്‍, എസ്.സി.പി.ഒ സുമേഷ്, സി.പി.ഒ പ്രിയങ്ക, ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Tags