കണ്ണൂരിൽ ഗാന്ധി പ്രതിമയ്ക്കു നേരെ കരി ഓയിൽ പ്രയോഗം; യൂത്ത് കോൺഗ്രസ് പ്രതിഷേധ യോഗം നടത്തി

Youth Congress holds protest meeting after black oil was used on Gandhi statue in Kannur

പിലാത്തറ: കോക്കാട് ഗ്രാമീണ വായനശാലയ്ക്കും, ഗാന്ധി പ്രതിമക്കും നേരെ സമൂഹവിരുദ്ധരുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് വായനശാല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പന്തംകൊളുത്തി പ്രതിഷേധ പ്രകടനവും, പ്രതിഷേധ യോഗവും നടത്തി.പ്രതിഷേധ യോഗം കെ.പി.സി.സി മെമ്പര്‍ അഡ്വ:വി.പി.അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു.എന്‍.ഇ.നിതിന്‍ അധ്യക്ഷത വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അക്ഷയ് പറവൂര്‍ മുഖ്യപ്രഭാഷണം നടത്തി.വി.രാജന്‍, കെ.കെ.സജീവന്‍, എം.അജേഷ് കുമാര്‍, എന്‍.വി.രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് പി.വി.രാമചന്ദ്രന്‍, എം.സി.വിനോദ്, സൂരജ് കുമാര്‍, എം.സതീശന്‍, ടി.വി.സജേഷ്, എന്‍.മനോജ്, വി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags