ഫര്‍ണിച്ചര്‍ മാനുഫാക്ചറേര്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ കണ്ണൂർ ജില്ലാ കണ്‍വന്‍ഷന്‍ മെയ് മൂന്നിന്

Furniture Manufacturers and Welfare Association Kannur District Convention on May 3rd

 കണ്ണൂര്‍ : ഫര്‍ണിച്ചര്‍ മാനുഫാക്ചറേര്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (ഫ്യൂമ ) ജില്ലാ കണ്‍വന്‍ഷന്‍ മൂന്നിന് പയ്യാമ്പലം ബീച്ച് അറേബ്യന്‍ റിസോര്‍ട്ടില്‍ നടക്കും. ഉച്ചയ്ക്ക് രണ്ടിന്  പ്രതിനിധിസമ്മേളനം സംസ്ഥാന രക്ഷാധികാരി എം.എം മുസ്തഫ ഉദ്ഘാടനം ചെയ്യും. 

തുടര്‍ന്ന്  പുതിയ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന രക്ഷാധികാരി  റാഫി പുത്തൂര്‍  ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തും.  വൈകുന്നേരം അഞ്ചിന് നടക്കുന്ന  കുടുംബ സംഗമം സംസ്ഥാന  ജനറല്‍ സെക്രട്ടറി ഷാജി മന്‍ഹര്‍ ഉദ്ഘാടനം ചെയ്യും. 400ലധികം പ്രവര്‍ത്തകരും കുടുംബവും പങ്കെടുക്കും.വാര്‍ത്താസമ്മേളനത്തില്‍ സി മന്‍സൂര്‍,കെ തമ്പാന്‍, പി.ടി രമേശന്‍, സി ബൈജു കണ്ടത്തില്‍, എം.ഇ സഹജന്‍  പങ്കെടുത്തു.

Tags