കണ്ണൂരിൽ ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി തണൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തും

Thanal to hold free medical camps for physically challenged children in Kannur


കണ്ണൂർ: കുട്ടികളിലെ വളർച്ചാ വെല്ലുവിളികളും പഠനപ്രശ്നങ്ങളും നേരത്തേ തിരിച്ചറിയാനും മികച്ച ചികിത്സ നൽകുന്നതിനുമായി തണൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ  സംഘടിപ്പിക്കുന്നു. സെറിബ്രൽ പാൽസി , ഡൌൺ സിൻഡ്രോം , ഓട്ടിസം , സംസാര ഭാഷാ പ്രശ്നങ്ങൾ , കേൾവിപ്രശ്നങ്ങൾ , വളർച്ചാവികസന കാലതാമസം , പെരുമാറ്റവൈകല്യങ്ങൾ , ബുദ്ധിപരമായ വെല്ലുവിളികൾ, ദന്ത പ്രശ്നങ്ങൾ എന്നിവ നേരിടുന്ന 16 വയസിനു താഴെ പ്രായമുള്ള കുട്ടികൾക്കുവേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത് . 

കണ്ണൂർ കോർപറേഷനും തണൽ സൂപ്പർ സ്പെഷ്യലിറ്റി ഇ ഐ സി യും സംയുക്തമായി നടത്തുന്ന ക്യാമ്പ് മെയ് 24നു രാവിലെ 9 മണിമുതൽ 3 മണിവരെ കണ്ണൂർ ക്യാപിറ്റോൾ മാളിന്റെ ആറാം നിലയിലുള്ള തണൽ സൂപ്പർ സ്പെഷ്യലിറ്റി ഏർലി ഇന്റെർവെൻഷൻ സെന്ററിൽവച്ചും , തലശേരി മുൻസിപ്പാലിറ്റിയുമായി ചേർന്ന് മെയ് 25നു രാവിലെ 9 മണിമുതൽ 3 മണിവരെ തലശ്ശേരി ടീച്ചേഴ്സ് ട്രെയിനിങ് സെന്ററിലും നടക്കും.ഈ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ ഡോക്ടർമാരുടേയും വിദഗ്ധരുടെയും സേവനം ക്യാമ്പിൽ ലഭിക്കുന്നതാണ് . ക്യാമ്പിൽ പങ്കെടുക്കാൻ മെയ് 23 നു മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ് . ‌

ക്യാമ്പിൽ രജിസ്റ്റർ ചെയ്യാനായി 9947885666, 9946889666 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. വാർത്താ സമ്മേളനത്തിൽ ഡോ.ദിൽഷത് റൈഹാന (റീഹാബ് ഫിസിഷ്യൻ , ഇ ഐ സി - കണ്ണൂർ )നൗഷാദ് എം ആർ - പ്രസിഡണ്ട് , തണൽ വീട് , പടന്നപാലം )ഡോ.താജുദീൻ കെ പി (വൈസ് പ്രസിഡന്റ് , തണൽ സ്‌നേഹവീട് )എൻ . രാമചന്ദ്രൻ - (ജോയിന്റ് സെക്രട്ടറി തണൽ വീട് പടന്നപാലം )ഫീഖ് പി. കെ ( ട്രഷറർ തണൽ വീട് പടന്നപാലം ) എന്നിവർ പങ്കെടുത്തു.

Tags