പുഷ്പോത്സവത്തിനൊരുങ്ങി കണ്ണൂർ...! പുഷ്‌പോത്സവം ജനുവരി 22 മുതൽ ഫെബ്രുവരി മൂന്ന് വരെ; ഒരുക്കങ്ങൾ പൂർത്തിയാതതായി സംഘാടകർ

Kannur gears up for flower festival...! Flower festival to be held from January 22 to February 3; Organizers say preparations are not complete

ജില്ലാ കലക്ടറും സൊസൈറ്റി പ്രസിഡന്റുമായ അരുൺ കെ വിജയൻ അധ്യക്ഷനാവും

കണ്ണൂർ : ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി കണ്ണൂർ പോലീസ് മൈതാനിയിൽ സംഘടിപ്പിക്കുന്ന കണ്ണൂർ 'പുഷ്പോത്സവം 2026' ജനുവരി 22 ന് വൈകീട്ട് ആറ് മണിക്ക് കഥാകൃത്ത് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടറും സൊസൈറ്റി പ്രസിഡന്റുമായ അരുൺ കെ വിജയൻ അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. പി ഇന്ദിര എന്നിവർ മുഖ്യാതിഥികളാവും. ഈ വർഷത്തെ സംസ്ഥാന കൃഷി അവാർഡ് ജേതാവ് എൻ.വി രാഹുലിനെ ചടങ്ങിൽ ആദരിക്കും. പ്രിൻസിപ്പൽ കൃഷി ഓഫീസർ തുളസി ചെങ്ങാട്ട് സംസാരിക്കും. പുഷ്‌പോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കണ്ണൂർ അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി സെക്രട്ടറി പി വി രത്നാകരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

tRootC1469263">

കൃഷിയെയും ചെടികളെയും പൂക്കളെയും പ്രകൃതിയെയും സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക, പൂന്തോട്ടം, പച്ചക്കറിത്തോട്ടങ്ങൾ എന്നിവ നിർമിക്കുക, കാർഷിക സംസ്‌കാരം വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി പുഷ്പോത്സവം സംഘടിപ്പിക്കുന്നത്.

കേരളത്തിനകത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള നഴ്സറി സ്റ്റാളുകളിൽ വൈവിധ്യമാർന്ന ചെടികളും മറ്റു നടീൽ വസ്തുക്കളും ഔഷധസസ്യങ്ങളും ലഭ്യമാകും. ജൈവവളം, മൺപാത്രങ്ങൾ എന്നിവയുടെ സ്റ്റാളുകളും പുഷ്പോത്സവ നഗരിയിൽ സജ്ജീകരിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കൊണ്ടുവന്ന 12,000 ചതുരശ്രഅടിയിൽ ഒരുക്കുന്ന വർണോദ്യാനം പുഷ്പോത്സവത്തിന്റെ ഏറ്റവും ആകർഷണീയമായ ഘടകമാകും.

സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളായ ആറളം ഫാം, കരിമ്പം ഫാം, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ, അനർട്ട്, റെയ്ഡ്കോ എന്നിവയുടെ പവലിയനുകളും പുഷ്‌പോത്സവനഗരിയിൽ ഒരുക്കും. സന്ദർശകരുടെ സൗകര്യാർഥം രുചികരമായ വിഭവങ്ങൾ ലഭിക്കുന്നതിനുള്ള ഫുഡ് കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്കുള്ള അമ്യൂസ്മെന്റ് പാർക്കും പുഷ്പോത്സവ നഗരിയിലുണ്ടാവും.

പുഷ്പോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ വിദ്യാർഥികൾക്കായി ചിത്രരചന മത്സരം, വിദ്യാലയങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ പൂന്തോട്ട, പച്ചക്കറിത്തോട്ട മത്സരങ്ങൾ, പുഷ്പാലങ്കാര ക്ലാസുകൾ, വെജിറ്റബിൾ കാർവിംഗ് ക്ലാസുകൾ, പാചകം, സലാഡ് അറേഞ്ച്‌മെന്റ്, മൈലാഞ്ചിയിടൽ, ഓലമെടയൽ, കൊട്ടമടയൽ, പുഷ്പറാണി, പുഷ്പരാജ മത്സരങ്ങൾ, പുഞ്ചിരി മത്സരം, കാർഷിക ഫോട്ടോഗ്രാഫി, മൊബൈൽ ഫോട്ടോഗ്രാഫി, വാട്‌സ്ആപ് സ്റ്റാറ്റസ് മത്സരങ്ങൾ, ഫാബ്രിക് പെയിന്റിംഗ് എന്നീ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം മികച്ച നഴ്‌സറി ഡിസ്‌പ്ലേ തയ്യാറാക്കുന്ന സ്റ്റാൾ ഉടമകൾക്ക് പ്രത്യേക സമ്മാനവും നൽകും. സെമിനാറുകൾ, ക്ലാസുകൾ, ഹരിത കർമ സേനാംഗങ്ങളെ ആദരിക്കൽ, വനിതാ കർഷക സംഗമം, ഭിന്നശേഷി വിഭാഗത്തിൽപെട്ടവരുടെ സാന്ത്വനസംഗമം, ബഡ്സ് സ്‌കൂൾ കലോത്സവം, കുട്ടി കർഷക സംഗമം എന്നിവയും ഇതിന്റെ ഭാഗമായി ഒരുക്കുന്നു.

70 രൂപയാണ് പ്രവേശന ഫീസ്. അഞ്ചു വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും 80 വയസ് കഴിഞ്ഞ വയോജനങ്ങൾക്കും പ്രവേശനം സൗജന്യമാണ്. ഫെബ്രുവരി മൂന്നിന് വൈകീട്ട് നടക്കുന്ന സമാപന പരിപാടി രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷനാകും. സിറ്റി പോലീസ് കമ്മീഷണർ നിതിൻ രാജ് മുഖ്യാതിഥിയാകും. മത്സരവിജയികൾക്ക് അദ്ദേഹം സമ്മാനങ്ങൾ വിതരണം ചെയ്യും. കണ്ണൂർ പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ കണ്ണൂർ അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി രക്ഷാധികാരി യു കെ പി നമ്പ്യാർ, വൈസ് പ്രസിഡന്റ് കെ സി വത്സല, ജോയിന്റ് സെക്രട്ടറി എം കെ മൃദുൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, എക്സിക്യൂട്ടീവ് അംഗം ടി പി വിജയൻ എന്നിവർ സംസാരിച്ചു.

Tags