കണ്ണൂർ പുഷ്പോത്സവം: പച്ചക്കറിത്തോട്ട,പൂന്തോട്ട മത്സരം ഉദ്ഘാടനം ചെയ്തു

Kannur Flower Festival: Vegetable garden and flower garden competition inaugurated

 ചാല: കണ്ണൂർ ജില്ല അഗ്രി - ഹോർട്ടികൾച്ചറൽ സൊസൈറ്റി പോലീസ് മൈതാനിയിൽ ജനുവരി 22 മുതൽ നടത്തുന്ന പുഷ്പോത്സവത്തിന്റെ ഭാഗമായി സ്കൂൾ പച്ചക്കറി - പൂന്തോട്ട മത്സരം ചാല വെള്ളൂരില്ലം എൽ പി സ്കൂളിൽ മുൻ ചെമ്പിലോട് പഞ്ചായത്തംഗം ഗീതാ മുരളീധരൻ ഉദ്ഘാടനം ചെയ്തു.

പ്രധാന അധ്യാപിക സജിത നിട്ടൂർ അധ്യക്ഷയായി. പ്രോഗ്രാം കോർഡിനേറ്റർ ഇ ടി സാവിത്രി, വല്ലത്തിൽ ഗോവിന്ദൻ, ജനു ആയിച്ചാൻകണ്ടി, സതീഷ് ശ്രീമന്ദിരം, ജീവൻ നാഥ്,നിഷാദ് നാരായണൻ,പി.കെ.മോഹനൻ എന്നിവർ സംസാരിച്ചു. കണ്ണൂർ നോർത്ത്,സൗത്ത്, പാപ്പിനിശ്ശേരി, തളിപ്പറമ്പ് സബ് ജില്ലകളിലെ വിദ്യാലയങ്ങളിലാണ് മത്സരം നടത്തിയത്

tRootC1469263">

Tags