ചക്ക പറിക്കാൻ പ്ലാവിൽ കയറിയ യുവാവിനെ ഫയർഫോഴ്സ് അതിസാഹസികമായി രക്ഷപ്പെടുത്തി

kannur tree fireforce rescue
kannur tree fireforce rescue

വീട്ടുവളപ്പിലെ പ്ലാവിന്റെ 35 അടിയോളം മുകളിലാണ് ബിജേഷ് കുടുങ്ങിയത്. മുകളിൽ എത്തിയപ്പോൾ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

കണ്ണൂർ :  ചക്കരക്കല്ലിൽ ചക്ക പറിക്കാൻ പ്ലാവിൽ കയറിയ യുവാവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്സ്. ചക്കരക്കൽകാപ്പാട് സ്വദേശി  ബിജേഷാണ്  ചക്ക പറിക്കാൻ കയറിയത്. വീട്ടുവളപ്പിലെ പ്ലാവിന്റെ 35 അടിയോളം മുകളിലാണ് ബിജേഷ് കുടുങ്ങിയത്. മുകളിൽ എത്തിയപ്പോൾ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.പ്ലാവിന്റെ മുകളിൽ കുടുങ്ങിയ വിവരം  നാട്ടുകാർ ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സാണ് യുവാവിനെ സുരക്ഷിതമായി താഴെയിറക്കിയത്.

കണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സ്റ്റേഷൻ ഓഫീസർ ടി അജയൻ, എം രാജീവൻ  എന്നിവരുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങളായ സി വിനേഷ്, രാഗിൻ കുമാർ, ഷിജോ എ എഫ് എന്നിവർ മരത്തിന്റെ മുകളിൽ കയറി  സാഹസികമായി റോപ്പ് റെസ്ക്യൂ  ഉപകരണങ്ങൾ ഉപയോഗിച്ച് താഴേക്ക് ഇറക്കുകയായിരുന്നു.  പി എം വൈശാഖ് , ഇ എം പ്രശാന്ത്, കെ പ്രിയേഷ്,  ടി വി നിജിൽ എന്നിവരും അത്യാധുനിക സംവിധാനങ്ങളുമായി രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു. റോപ് വേ ഉപയോഗിച്ചാണ് യുവാവിനെ താഴെയിറക്കിയത്.


 

Tags