കണ്ണൂരിൽ വ്യാജ ചാരായവുമായി അഴീക്കോട് സ്വദേശി അറസ്റ്റിൽ

kannur charayam
kannur charayam

ചാലാട് ഭാഗത്ത് നടന്ന റെയ്ഡിലാണ് ചാരായം പിടികൂടിയത്

വളപട്ടണം : 12ലിറ്റർ വ്യാജ ചാരായവുമായി അഴീക്കോട് സ്വദേശിയെ എക്സൈസ് അറസ്റ്റു ചെയ്തു. അഴീക്കോട് ഉപ്പായിച്ചാൽ സ്വദേശി സ്വദേശി പി. രജീന്ദ്രനെയാണ് അറസ്റ്റുചെയ്തത്. ചാലാട് ഭാഗത്ത് നടന്ന റെയ്ഡിലാണ് ചാരായം പിടികൂടിയത്. കണ്ണൂർ എക്സൈസ് റെയ്ഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സി.പി ഷനിൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് .
 

Tags

News Hub