കണ്ണൂർ നഗരത്തിലെ ലോഡ്ജിൽ എക്സെസ് റെയ്ഡ്: 12 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിൽ എക്സൈസ് നടത്തിയ റെയ്ഡിൻ 12 കിലേ ഗ്രാം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന സ്വദേശികൾ അറസ്റ്റിൽ. കണ്ണൂർ ടൗണിലെ ഹെവൻ ഇൻലോഡ്ജ് മുറിയിൽ നിന്നാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ വൻ കഞ്ചാവ് ശേഖരം പിടികൂടിയത്.
ഉത്തർപ്രദേശ് സ്വദേശികളായ സർവേശ് കുമാർ (36) ബീഹാർ സ്വദേശിരാജ്കുമാർ തിവാരി (38) സുശീൽ കുമാർ ഗിരി (36) എന്നിവരെ അറസ്റ്റുചെയ്തത്. ന നേരത്തെ കഞ്ചാവ് കടത്ത് കേസിലെ പ്രതികളായ ഇവർ കഞ്ചാവ് മൊത്ത കച്ചവടം ചെയ്തതിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതികളെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായാണ് കണ്ണൂർ നഗരത്തിലെ ലോഡ്ജുകളിൽ എക്സൈസ് വ്യാപക റെയ്ഡ് നടത്തിയത് എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പി വി ഗണേഷ് ബാബു, ഇൻസ്പെക്ടർ എസ്.സിയാദ്, ഇൻസ്പെക്ടർ ഗ്രേഡുമാരായ ആർ പി അബ്ദുൾ നാസർ, പി അജിത്ത്. പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് പിപി സുഹൈൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.വി സുജേഷ്, എം. സുബിൻ, സി ,ജി ജിഷ് . കെ . സുഹീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
.jpg)

