കണ്ണൂർ എരഞ്ഞോളിയിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ അഞ്ച് വയസുകാരി മരിച്ചു


തലശേരി : എരഞ്ഞോളിയിൽ കളിക്കുന്നതി നിടെ കുഴഞ്ഞുവീണ് ചികിത്സയിലായ അഞ്ചുവയസ്സുകാരി മരിച്ചു. എരഞ്ഞോളി തബലമുക്ക് നിടുമ്പ്രത്ത് 'പവിത്ര'ത്തിൽ അവനിക അജിത്ത് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ വിഷുക്കൈനീട്ടം വാങ്ങിയശേഷം സഹോദരിയോടൊപ്പം കളിക്കുമ്പോഴാണ് കുഴഞ്ഞുവീണത്. കുട്ടിയെ തലശ്ശേരിയിലെയും പിന്നിട് കണ്ണൂ രിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്‌ധ ചികിത്സയ്ക്ക് കോഴിക്കോട്ടേക്ക് കൊണ്ടു പോകാനിരിക്കെയാണ് മരണം. ന്യുമോണിയ ബാധയാണ് മരണകാരണ മെന്നാണ് പോസ്റ്റ്മോർട്ട ത്തിലെ പ്രാഥമിക നിഗമനം.
മലാൽ എരഞ്ഞോളി നോർത്ത് എൽപി സ്‌കൂൾ യുകെജി വിദ്യാർഥിനിയാ ണ്. സ്കൂൾ-ക്ലബ് തലങ്ങ ളിൽ നടന്ന കലാകായിക മത്സരങ്ങളിൽ സമ്മാനംനേടിയിരുന്നു. സ്പീക്കർ എ.എൻ.ഷംസീർ ഉൾപ്പെ ടെയുള്ളവർ അന്ത്യാഞ്ജ ലിയർപ്പിച്ചു. അച്ഛൻ: അജിത്ത് (ബഹ്റൈൻ), അമ്മ: സന്ധ്യാ പവിത്രൻ (ഡേറ്റ എൻട്രി ഓപ്പറേറ്റർ തലശ്ശേരി നോർത്ത് ബി ആർസി). സഹോദരി: ആത്മിക അജിത്ത് (എര ഞ്ഞോളി നോർത്ത് എൽ പി സ്‌കൂൾ മൂന്നാംക്ലാസ് വിദ്യാർഥിനി). അച്ഛൻ്റെ വീടായ അഞ്ചരക്കണ്ടിയി ലും സ്കൂളിലും വീട്ടിലും പൊതുദർശനത്തിനുശേഷം വാടിയിൽപ്പീടികയിൽ അമ്മയുടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
