ലഹരിയെ ചെറുത്തുതോല്‍പ്പിക്കുക; നടുവിലിൽ ഈദ്ഗാഹ് സംഘടിപ്പിച്ചു
Mar 31, 2025, 15:38 IST


രാജ്യത്ത് വര്‍ഗീയതയും ലഹരിയും ഒരുപോലെ വ്യാപിക്കുകയാണ്. നാടിന്‍റെ നന്മയ്ക്ക് മാനവമൈത്രി നിലനിര്‍ത്തി ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന സന്ദേശത്തോടെ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി.
നടുവില്‍ : കെ എന്‍ എം നടുവില്‍ ശാഖ സംഘടിപ്പിച്ച നടുവില്‍ പ്രവാസി ഗ്രൗണ്ട് ഈദ്ഗാഹിന് നൗഷാദ് സ്വലാഹി നേതൃത്വം നല്‍കി. ലഹരി വിമുക്ത ലോകത്തിനായി കൈകോര്‍ക്കാന്‍ ഉദ്ബോധിപ്പിച്ചു. രാജ്യത്ത് വര്‍ഗീയതയും ലഹരിയും ഒരുപോലെ വ്യാപിക്കുകയാണ്. നാടിന്‍റെ നന്മയ്ക്ക് മാനവമൈത്രി നിലനിര്‍ത്തി ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന സന്ദേശത്തോടെ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി. സഹദ് കെ പി,റാഷിദ് പി പി,മുഹമ്മദ് കെ പി എന്നിവര്‍ നേതൃത്വം നല്‍കി