കണ്ണൂരിന് വർണ്ണ രാവുകളൊരുക്കി കണ്ണൂർ ദസറക്ക് തിരിതെളിഞ്ഞു

Kannur Dussehra started
Kannur Dussehra started

കണ്ണൂർ: കണ്ണൂർ നഗരത്തിന് വർണ രാവുകളൊരുക്കി കണ്ണൂർ ദസറയ്ക്ക് കൊടിയേറി. സെന്റ് മൈക്കിൾസ് സ്കൂൾ പാട്ട് കൂട്ടത്തിന്റെ സ്വാഗതഗാനത്തോട് കൂടി രാഗ ലയ താള മേള സംഗീത രാവുകൾ ആയിരങ്ങളെ സാക്ഷിനിർത്തി കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

Kannur Dussehra

നമ്മുടെ സമൂഹത്തിൽ മനുഷ്യന്റെ ആരോഗ്യം നിലനിൽക്കണമെങ്കിൽ പ്രകൃതിയുടെ ആരോഗ്യം കൂടി സംരക്ഷിക്കണമെന്ന് ഉദ്‌ഘാടനവേളയിൽ വിഡി സതീശൻ പറഞ്ഞു. 'വൺ ഹെൽത്ത് എന്നത് ലോകം മുഴുവൻ അംഗീകരിച്ച ഒരു മുദ്രാവാക്യമായി മാറുകയാണ്. ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കാലാവസ്ഥാ വ്യതിയാനം ആണ്. 10000 വർഷം കൊണ്ട് സംഭവിക്കുന്ന കാലാവസ്ഥ വ്യതിയാനം 100-150 വർഷങ്ങൾ കൊണ്ട്  സംഭവിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് "കാണാം ദസറ കരുതാം ഭൂമിയെ" എന്ന മുദ്രാവാക്യം പ്രസക്തമാകുന്നത്. ഈ മുദ്രാവാക്യം തെരഞ്ഞെടുത്ത ഇതിന്റെ സംഘാടകരെ ഈ അവസരത്തിൽ അഭിനന്ദിക്കുകയാണ്. മൈസൂർ ദസറ പോലെ 'കണ്ണൂർ ദസറ' കണ്ണൂരിന്റെ ബ്രാൻഡ് ആയി മാറട്ടെ എന്ന് ആശംസിക്കുകയാണ്' എന്നും അദ്ദേഹം പറഞ്ഞു.  

Kannur Dussehra started

കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് കണ്ണൂർ ദസറ സംഘടിപ്പിക്കുന്നത്. ചടങ്ങിൽ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ ആ മുഖ പ്രഭാഷണം നടത്തി. പി. സന്തോഷ് കുമാർ എം.പി, ജില്ലാ കളക്ടർ അരുൺ കെ.വിജയൻ ഐ. എ.എസ്, സ്വാമി അമ്യത കൃപാനന്ദപുരി, ഹാഷിർ ബാഖവി, ജനറാൾ മോൺ ക്ലാരൻസ് പാലിയത്ത്, എന്നിവർ മുഖ്യാതിഥിയായി . അഡ്വ: മാർട്ടിൻ ജോർജ്ജ്, അബ്ദുൾ കരീം ചേലേരി, സി പി സന്തോഷ്, റെജീഷ് പി , കാനറാ ബാങ്ക് ഡി.ജി.എം. വി കെ ശ്രീകാന്ത്, നിക്ഷാൻ ഇലക്ട്രോണിക്സ് മാനേജർ ഇക്ബാൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ: പി.ഇന്ദിര സ്വാഗതവും പോഗ്രാം കമ്മിററി ചെയർമാൻ സുരേഷ് ബാബു എളയാവൂർ നന്ദിയും പറഞ്ഞു.

ചടങ്ങിൽ കോർപ്പറേഷൻ സ്റ്റാൻഡിംഗ് ചെയർമാൻമാരായ പി ഷമീമ ടീച്ചർ, എം പി രാജേഷ്, വി കെ ശ്രീലത, സയ്യിദ് സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, കൗൺസിലർമാരായ, എൻ. ഉഷ, വി കെ ഷൈജു, അഡീഷണൽ സെക്രട്ടറി ഡി.ജയകുമാർ , സിഡിഎസ് ചെയർപേഴ്സൺ വി. ജ്യോതിലക്ഷ്മി തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്ന്  കലാമണ്ഡലം സിന്ദുജ നായർ അവതരിപ്പിച്ച മോഹിനിയാട്ടവും ദേവ്ന ബിജേഷ് അവതരിപ്പിച്ച കുച്ചുപ്പുടിയും, ടാഷ അന്ന ഈപ്പൻ അവതരിപ്പിച്ച ഭാരതനാട്യവും പ്രശസ്ത ഗായകൻ വി. വിവേകാനന്ദൻ നയിച്ച ഗാനമേളയും അരങ്ങേറി.

Tags