കണ്ണൂർ പൊന്ന്യത്ത് സ്കൂട്ടറിൽ മയക്കുമരുന്ന് കടത്ത്; ഇരിക്കൂർ സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ
May 10, 2025, 16:12 IST
വിൽപ്പനയ്ക്കായി കൊണ്ടുവന്ന മയക്കുമരുന്നാണ് ഇതെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്
തലശേരി : പൊന്ന്യം നായനാർ റോഡിൽ സ്കൂട്ടറിൽ നിന്ന് 11.53 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. ഇരിക്കൂർസ്വദേശികളായ പി.കെ നാസർ (29)സി സി മുബഷീർ (28)എന്നിവരാണ് പിടിയിലായത്. പൊലിസ് വാഹന പരിശോധന നടത്തവെയാണ് ഇവർ കുടുങ്ങിയത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് സ്കൂട്ടർ പരിശോധിച്ചപ്പോഴാണ് മുൻ വശത്ത് സിഗരറ്റ് പാക്കറ്റിനുള്ളിൽ എംഡിഎംഎ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന മയക്കുമരുന്നാണ് ഇതെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. സ്കൂട്ടർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
tRootC1469263">.jpg)


