കണ്ണൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ 12 വയസുകാരൻ മുങ്ങിമരിച്ചു
Apr 9, 2025, 11:16 IST


മട്ടന്നൂർ :കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. മട്ടന്നൂർ വെമ്പടി കാട്യംപുറം സ്‌നേഹ തീരത്തിൽ എ കെ ദീക്ഷിതാ((12)ണ് മരിച്ചത്. ചൊവ്വഴ്ച വൈകിട്ട് നാലരയോടെ നെല്ലൂന്നി അങ്കണവാടി കുളത്തിലാണ് അപകടം.
നെല്ലൂന്നിയിലെ അച്ഛന്റെ കുടുംബവീട്ടിലെത്തിയ ദീക്ഷിത് വൈകിട്ടോടെ ഇരട്ട സഹോദരനോടും സുഹൃത്തുക്കളോടുമൊപ്പം കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ മുങ്ങിത്താഴ്‌ന്ന ദീക്ഷിതിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിയാരം യുപി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർഥിയണ് ദീക്ഷിത്.എം വി മനോജ്- എ കെ വിജിന ദമ്പതികളുടെ മകനാണ്. എ കെ നന്ദന,ദർശിത്
എന്നിവർസഹോദരങ്ങളാണ്