കണ്ണൂരിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലു വയസുകാരന് തെരുവ് നായയുടെ കടിയേറ്റു

A four-year-old boy was bitten by a stray dog ​​while playing in his backyard in Kannur.
A four-year-old boy was bitten by a stray dog ​​while playing in his backyard in Kannur.

കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്തെ കായലോട് തെരുവു നായയുടെ കടിയേറ്റ് നാലുവയസ്സുകാരന് പരിക്ക്.കടിയേറ്റത് കായലോട് അമ്മയുടെടെ വീട്ടില്‍ വിരുന്നിനെത്തിയഎഫ്രിന്‍ മോബിന്. പരിക്കേറ്റത് കുട്ടിയുടെ ഷോള്‍ഡറിന് നല്ല പരുക്കുണ്ട്.

 പ്രദേശത്ത്അലഞ്ഞു തെരുവ് നായയുടെ കടിയേറ്റാണ് നാലരവയസ്സുകാരന് പരുക്കേറ്റത്. കളിക്കുന്നതിനിടെയാണ്എഫ്രിന്‍ മോബിന് നായയുടെ കടിയേറ്റത്. കായലോടുള്ള എഫ്രിന്റെ അമ്മയുടെ വീട്ടിമുറ്റത്തു നിന്നും കളിക്കുന്നതിനിടെയാണ് നായ ഓടിയെത്തി കടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു.

tRootC1469263">

ഞായറാഴ്ച രാവിതപത്ത് മണിയോടെയായിരുന്നു സംഭവം. യു.കെയില്‍ നിന്നും അച്ഛന്‍ മോബിനും അമ്മ ജില്‍നയോടപ്പം നാട്ടിലെത്തിയ എഫ്രിന്‍ കായലോടുള്ള അമ്മയുടെ വീട്ടില്‍ താമസിക്കാനെത്തിയതായിരുന്നു. വീട്ടിന് മുറ്റത്ത് നിന്നും കളിക്കുന്നതിനിടെ  തെരുവ് നായ ഏഫ്രിനെ അക്രമിക്കുകയായിരുന്നു.കുട്ടിയുടെ ബഹളം കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന്  നായയെ തല്ലി കൊല്ലുകയും ചെയ്തു.ഷോള്‍ഡറില്‍ പരിക്കേറ്റ എഫ്രിന്‍ തലശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Tags