സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ കണ്ണൂര്‍ ജില്ലയില്‍

Strong winds and rains in Odisha and West Bengal as Cyclone Dana makes landfall
Strong winds and rains in Odisha and West Bengal as Cyclone Dana makes landfall

കണ്ണൂർ : ചക്രവാതച്ചുഴിയും കാലവര്‍ഷവും ഒന്നിച്ചു വന്നപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്ത്ത് കണ്ണൂര്‍ ജില്ലയില്‍. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മാര്‍ച്ച് ഒന്നുമുതല്‍ മെയ് 27 വരെയുള്ള വര്‍ഷപാത കണക്കിലാണ് കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തതായി കാണിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ സാധാരണ വര്‍ഷപാതം 208.8 മില്ലിമീറ്റര്‍ ആണ്.

tRootC1469263">

എന്നാല്‍ രണ്ടുമാസവും 27 ദിവസവും കൊണ്ട് 774.5 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്. വര്‍ഷപാത ശതമാന വ്യതിയാനം 271. മെയ് 29,30 തീയതികളില്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററിയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ ജില്ലയില്‍ പെയ്യുന്ന മഴയുടെ അളവില്‍ വലിയ വര്‍ദ്ധനവ് ഇനിയും ഉണ്ടായേക്കും.

കോട്ടയം ജില്ലയില്‍ 757.5 മില്ലീമീറ്റര്‍ മഴ മാര്‍ച്ച് ഒന്നുമുതല്‍ മെയ് 27 വരെ പെയ്തു. എന്നാല്‍ വ്യതിയാനം 95 ശതമാനം മാത്രമാണ്. കോഴിക്കോട് ജില്ലയില്‍ സാധാരണ വര്‍ഷപാതം 284 ആയിരിക്കെ ഇതുവരെ 730.4 മില്ലിമീറ്റര്‍ മഴ പെയ്തു. വര്‍ഷപാത ശതമാന വ്യതിയാനം 157 ശതമാനം. വരും ദിവസങ്ങളില്‍ ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

Tags