കണ്ണൂർ ജില്ലയിലെ ക്വാറി - ക്രഷർ ഉടമകളുടെ വഞ്ചനാപരമായ നിലപാടിനെതിരെ പ്രക്ഷോഭമാരംഭിക്കുമെന്ന് കരാറുകാർ


കണ്ണൂർ : ജില്ലയിലെ ക്വാറി, ക്രഷർ ഉടമകൾ സർക്കാരിനെയും ജനങ്ങളെയും കരാറുകാരെയും കബളിപ്പിക്കുകയാന്നെന്ന് കോൺട്രാക്ടർ ആൻഡ് കൺസ്ട്രക്ഷൻ കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 2023 മെയ് മാസത്തിലെ വിലയിൽ നിന്നും നാലു രൂപ കൂട്ടാനാണ് കഴിഞ്ഞ ദിവസം എ.ഡി. എമ്മിൻ്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായത്.
എന്നാൽ ഇതിനെ മറികടന്നുകൊണ്ട് നേരത്തെ കൂട്ടിയ വിലയിൽ നിന്നും ഒരു രൂപ കുറച്ചു ഈടാക്കുന്ന ധാർഷ്ട്യം നിറഞ്ഞ നിലപാടാണ് ക്വാറി ഉടമകൾ സ്വീകരിക്കുന്നത്. ഇതു സർക്കാരിനെയും ജനങ്ങളെയും കരാറുകാരെയും വഞ്ചിക്കുന്നതാണ്.ഈ തീരുമാനത്തിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ മാർച്ച് ഒന്ന് മുതൽ സർക്കാർ പ്രവൃത്തികൾ ഉൾപ്പെടെ നിർത്തിവെച്ചു അതിശക്തമാല പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ കോർഡിനേഷൻ കൺവീനർ എ.വിജയൻ, ചെയർമാൻ ടി. മനോഹരൻ'കെ.രത്നാകരൻ, സി.ശശിധരൻ കെ.പി സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
