കണ്ണൂർ ജില്ലാ പഞ്ചായത്ത് അഡ്വ. ബിനോയ് കുര്യനും ടി. ഷബ്നയും നയിക്കും, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങൾ സി.പി. എമ്മിന്
കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി അഡ്വ. ബിനോയ് കുര്യനും വൈസ് പ്രസിഡൻ്റായി ടി.ഷബ്നയും തെരത്തെടുക്കപ്പെട്ടു. ഏഴിനെതിരെ 18വോട്ട് നേടിയാണ് ബിനോയ് കുര്യൻ യുഡിഎഫിലെ ബേബി തോലേ നിയെ പരാജയപ്പെടുത്തിയത്. എതിരാളികളില്ലാതെയാണ് ടി. ഷബ്ന യുടെ വിജയം. യു.ഡി.എഫിന് ജില്ലാ പഞ്ചായത്തിൽ വനിതാ അംഗങ്ങളില്ലാത്തതിനാൽ ആരെയും മത്സരിപ്പിച്ചിരുന്നില്ല.
tRootC1469263">സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങളാണ് ജയിച്ച ഇരുവരും. ഭരണപരവും സംഘടനാപരമായും കഴിവുതെളിയിച്ചവരെയാണ് സി.പി.എം ഭരണതലത്തിലേക്ക് പരിഗണിച്ചത്. കണ്ണൂർ ജില്ലാ പ്രസിഡൻ്റായി പ്രവർത്തിച്ച ബിനോയ് കുര്യനും കോട്ടയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി പ്രവർത്തിച്ച ഷബ്നയും മികച്ച അനുഭവ സമ്പത്തുമായാണ് ജില്ലാ പഞ്ചായത്ത് സാരഥ്യത്തിലെത്തുന്നത്.
ജില്ലാ പഞ്ചായത്തിൽ എൽ. ഡി.എഫിന് 18 സീറ്റുകളുണ്ട്. കഴിഞ്ഞ തവണ 17 ഡിവിഷനുകളിൽ വിജയം നേടിയ എൽസി.എഫ് ഇത്തവണ ഒരു സീറ്റ് വർദ്ധിപ്പിച്ചു പതിനെട്ടായി ഉയർത്തി. പെരളശേരി ഡിവിഷനിൽ നിന്നാണ് ബിനോയ് കുര്യൻ ജയിച്ചത്. പാട്യം ഡിവിഷനിൽ നിന്നാണ് ടി. ഷബ്ന തെരഞ്ഞെടുക്കപ്പെട്ടത്.
.jpg)


