കണ്ണൂർ ജില്ലാ പഞ്ചായത്ത് എൽഡിഎഫിനൊപ്പം: ബിനോയ് കുര്യൻ നയിക്കും

Kannur District Panchayat with LDF: Binoy Kurien will lead
Kannur District Panchayat with LDF: Binoy Kurien will lead


കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ് വ്യക്തമായ മേധാവിത്വത്തോടെ ഭരണം നിലനിർത്തി. 18 സീറ്റുകളാണ് ഇക്കുറി എൽഡിഎഫ് നേടിയത്. യു.ഡി എഫ് 7 സീറ്റും നേടി എൻ.ഡി എ ക്ക് അക്കൗണ്ട് തുറക്കാനായില്ല പോളിങ്ങിൻ്റെ തുടക്കത്തിൽ യു.ഡി എഫ് 13 സീറ്റുകളിൽ ലീഡുചെയ്തിരുന്നുവെങ്കിലും ഉച്ചയോടെ ചിത്രം മാറുകയായിരുന്നു. വലിയ പോറലുകൾ ഏൽക്കാതെ എൽ.ഡി.എഫിന് ജില്ലാ പഞ്ചായത്ത് ഭരിക്കാവുന്ന ഭൂരിപക്ഷമാണ് വോട്ടർമാർ നൽകിയത്. 

tRootC1469263">

പെരളശേരി ഡിവിഷനിൽ നിന്നും മത്സരിച്ച എൽ ഡി എഫ് സ്ഥാനാർത്ഥിഅഡ്വ. ബിനോയ് കുര്യൻ മിന്നും ജയം നേടി. പിണറായി ഡിവിഷനിൽ കെ. അനുശ്രീയും ജയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനാർത്ഥിയാണ് ബിനോയ് കുര്യൻ അനുശ്രീ വൈസ് പ്രസിഡൻ്റാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. നടുവിൽ, പയ്യാവൂർ കൊളവല്ലൂർ,മയ്യിൽ, കൊളച്ചേരി, മാട്ടൂൽ,കൊട്ടിയൂർ എന്നീ ഡിവിഷനുകളിൽ യു.ഡി എഫ് ജയിച്ചു കയറി എന്നാൽ സിറ്റിങ് സീറ്റായ പേരാവൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി നവ്യഹരിദാസ് ജയിച്ചു. 

സി.പി.എം കോട്ടയായ മയ്യിൽ പിടിച്ചെടുത്തുവെങ്കിലും കെ.പി.സി.സി പ്രസിഡൻ്റിൻ്റെ മണ്ഡലമായ പേരാവൂർ വിട്ടുകൊടുക്കേണ്ടിവന്നു. ആകെ 25 ഡിവിഷനുകളാണ് ഇക്കുറി യുള്ളത്. കല്യാശേരി, ചെറുകുന്ന്, കുറുമാത്തൂർ കുഞ്ഞിമംഗലം അഞ്ചരക്കണ്ടി, കരിവെള്ളൂർ', പാട്യം, പരിയാരം, തുടങ്ങിയ സി.പി.എം ഡിവിഷനുകളിൽ 75 ന് മുകളിൽ പോളിങ് രേഖപ്പെടുത്തിയിരുന്നു. 76.08 ശതമാനമാണ് ഇക്കുറി ജില്ലാ പഞ്ചായത്തിലെ പോളിങ്

Tags