മിഷൻ വൺ - വൺ ടൈം രജിസ്ട്രേഷൻ ഡ്രൈവ് കണ്ണൂർ ജില്ലാതല ഉദ്ഘാടനം സർ സയ്യിദ് കോളേജിൽ നടന്നു

The Kannur district-level inauguration of 'Mission One'—a one-time registration drive—was held at Sir Syed College.

 തളിപ്പറമ്പ: കോളേജ്  വിദ്യാർത്ഥികളെ സർക്കാർ സർവ്വീസിലേക്കും മത്സരപരീക്ഷാ മേഖലയിലേക്കും സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (CIGI) നടപ്പാക്കുന്ന 'മിഷൻ വൺ' പദ്ധതിയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം സർ സയ്യിദ് കോളേജ് കരിയർ ഗൈഡൻസ് സെല്ലിൻ്റെ സഹകരണത്തോടെ കോളേജിൽ വെച്ച് നടന്നു.

സർ സയ്യിദ് കോളേജ് പ്രിൻസിപ്പാൾ ഡോ. ഇസ്മയിൽ ഒലായിക്കര പരിപാടി ഉദ്ഘാടനം ചെയ്തു. കെ.സി.ഡബ്ല്യു.സി പ്രസിഡന്റ് ഷാഹിന ലത്തീഫ് അധ്യക്ഷത വഹിച്ചു. സർ സയ്യിദ് കോളേജ് കരിയർ ഗൈഡൻസ് സെൽ കൺവീനർ ഡോ. മുംതാസ് ടി.എം.വി., സിജി കണ്ണൂർ ജില്ലാ കമ്മിറ്റി എച്ച്.ആർ. ഹെഡ് ഷാഫി പാപ്പിനിശ്ശേരി, സർ സയ്യിദ് കോളേജ് ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. ഷാനവാസ് എസ്.എം, നവാസ് മന്നൻ, അബ്ദുൽ ജബ്ബാർ സി,ഷിഫാന വി.കെ എന്നിവർ സംസാരിച്ചു.റഫീന മയ്യിൽ  സ്വാഗതവും റഫീദ മജീദ് നന്ദിയും രേഖപ്പെടുത്തി. ഡ്രൈവിൻ്റെ ഭാഗമായി നൂറ്റിഅമ്പതോളം  വിദ്യാർത്ഥികൾ സ്റ്റഫ് സെലക്ഷൻ കമ്മീഷൻ, കേരള പി എസ് സി എന്നിവയിലായി വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കി.

Tags