കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം ജൂൺ ആറിന് തുടങ്ങും


കണ്ണൂർ: ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന ഈ വർഷത്തെ പുസ്തകോത്സവം ജൂൺ ആറു മുതൽ ഒൻപതു വരെ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജൂൺ ആറിന് 6ന് വൈകുന്നേരം മൂന്ന് മണിക്ക് എഴുത്തുകാരൻ എം മുകുന്ദൻ നിർവ്വഹിക്കും. സംഘാടക സമിതി ചെയർമാൻ ഡേ: വി ശിവദാസൻ എം പി അദ്ധ്യക്ഷത വഹിക്കും. കോർപറേഷൻ മേയർ മുസ്ലീഹ് മഠത്തിൽ ആദ്യവില്പന നടത്തും.
എം എൽ എ മാരായ കെ പി മോഹനൻ ,കെ വി സുമേഷ്, പീപ്പിൾസ് മിഷൻ കൺവീനർ ടി കെ ഗോവിന്ദൻ മാസ്റ്റർ, സി എൻ ചന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കുംതുടർന്ന് റീഡിംഗ് തീയേറ്ററിന്റെ കലാപരിപാടികൾ അരങ്ങേറും. ഏഴിന്ന് രാവിലെ 10 മുതൽ 12-30 വരെ വിവിധ പുസ്തകങ്ങളുടെപ്രകാശനം. മൂന്ന് മണിക്ക്നടക്കുന്ന "സർഗ്ഗാത്മക സ്വാതന്ത്ര്യം" എന്ന വിഷയത്തിലുള്ള സെമിനാറും നടക്കും. കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും.

ആർട്ടിസ്റ്റ് മദനൻ ഒരുക്കുന്ന" എം ടി സ്മരണയിൽ വരയും വർത്തമാനവു " ഉണ്ടാകും. എട്ടിന്ന് 10 മണി മുതൽ പുസ്തകപ്രകാശനം. മൂന്ന് മണിക്ക് നടക്കുന്ന ജില്ലാലൈബ്രേറിയൻ സ് സംഗമം - വായന വസന്തം മുൻ മന്ത്രി പി കെ ശ്രീമതി ടീച്ചറും സമാപനം സമ്മേളനം 9 ന് രാവിലെ 10 മണിക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: കെ കെ രത്നകുമാരി , ജില്ലാകലക്ടർ അരുൺ കെ വിജയൻ ,ഫോക് ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ എന്നിവർ പങ്കെടുക്കും. 11-30 ന് നിർവ്വാഹക സമിതി സംഗമം ഗ്രന്ഥാലോകം പത്രാധിപർ പി വി കെ പനയാൽ ഉദ്ഘാടനം ചെയ്യും.കേരളത്തിലെ ചെറുതും വലുതുമായ 73 പ്രസാധകരുടെ 146 സ്റ്റാളുകൾ മേളയിൽ സജ്ജമാക്കീട്ടുണ്ട്. പുസ്തകോത്സവത്തിലൂടെ ഈ വർഷം രണ്ടരക്കോടി രൂപയുടെവിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.. വാർത്താ സമ്മേളനത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ , പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ, ജോയൻ്റ് സെക്രട്ടറി വി കെപ്രകാശിനി, പി ജനാർദ്ദനൻ മാസ്റ്റർ, മീഡിയാ കമ്മിറ്റി കൺവീനർ കെ ടി ശശി എന്നിവർ പങ്കെടുത്തു.