കണ്ണൂർ ജില്ലാതല കളരിപയറ്റ് ചാംപ്യൻഷിപ്പ് : ജ്യോതിസ് കളരി സംഘം വീണ്ടുംചാംപ്യൻമാർ
ചാല : കണ്ണൂർ ജില്ലാസ്പോർട്സ് അസോസിയേഷൻ ചാല ഗവ ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ ജില്ലാതല കളരിപയറ്റ് ചാംപ്യൻഷിപ്പ് നടത്തി. കോട്ടൂർ പ്രകാശൻ ഗുരുക്കളുടെ അദ്ധ്യക്ഷതയിൽ ഫോക്ലോർ അക്കാദമി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു.
അഡ്വ ഇആർ വിനോദ് , മോഹനൻ പനയത്താംപറമ്പ എം ജയകുമാർ, കുന്നരു ഗംഗാധരൻ ഗുരുക്കൾ തുടങ്ങിയവർ സംസാരിച്ചു. വാൾ പയറ്റ്, വടി വയറ്റ്, ഉറുമി, കത്തി പയറ്റ്, തുടങ്ങിയ ആയോധനകലകളിൽ മത്സരങ്ങൾ നടന്നു 21 കളരി സംഘങ്ങളിലെനൂറോളം അഭ്യാസികൾ വിവിധ വിഭാഗങ്ങളിലായി പങ്കെടുത്തു. 224 പോയൻ്റോടെ കോട്ടൂർ ജ്യോതിസ് കളരി സംഘം കിരീടം നിലനിർത്തി. ശ്രീ ഗുരു കളരി എരമം (134) രക്ഷ ആയോധനകലാ ക്ഷേത്രം (89) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ ജേതാ ങ്ങൾക്ക് എസ് പി.സി ജില്ലാ അസി. നോഡൽ ഓഫീസർ കെ രാജേഷ് ,എടക്കാട് ബ്ളോക്ക് പഞ്ചായത്തംഗം കെ.വി ജയരാജൻ, എന്നിവർ സമ്മാനദാനം നടത്തി ചടങ്ങിൽ വിജയ് വിളവനഅദ്ധ്യക്ഷനായി. പി.കെ ജീവരാജ്, കൊളശേരി പുരുഷോത്തമൻ ഗുരുക്കൾ, തുടങ്ങിയവർ സംസാരിച്ചു. മഹേഷ് എടക്കാട് സ്വാഗതവും അഭയ. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
.jpg)

