കണ്ണൂർ ജില്ലാ തല കളരിപ്പയറ്റ് ചാംപ്യൻഷിപ്പ് : ജ്യോതിസ് കോട്ടൂർ ചാംപ്യൻമാർ
കണ്ണൂർ: ജില്ലാ സ്പോർട്സ് കളരിപയറ്റ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ചാല ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാതല കളരിപയറ്റ് മത്സരത്തിൽ ജ്യോതിസ് കളരി സംഘം കോട്ടൂർ ചാംപ്യൻമാരായി.383 പോയൻ്റുകളോടെയാണ് ജ്യോതിസ് ഒന്നാം സ്ഥാനം നിലനിർത്തിയത്. രണ്ടാം സ്ഥാനം രക്ഷാ ആയോധനകലാക്ഷേത്രം കീച്ചേരിയും (106) മൂന്നാം സ്ഥാനം ചന്ദ്രോദയം കളരി സംഘം മാങ്ങാടും കരസ്ഥമാക്കി.
'15കളരി സംഘങ്ങളിൽ നിന്നും 350 ഓളം കളരി അഭ്യാസികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്തു.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചാംപ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.ഒരു കായിക ഇനമെന്ന നിലയിൽ കളരിപ്പയറ്റിനെ വളർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇതിൻ്റെ ഭാഗമായാണ് കളരിപ്പയറ്റിനെ കഴിഞ്ഞ സ്കൂൾ ഒളിംപിക്സിൽ ഉൾപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു. പുതുതലമുറയിൽ അച്ചടക്കവും ശാരീരികക്ഷമതയും വളർത്താൻ കളരി ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഉദ് ചടങ്ങിൽ ജില്ലാ സ്പോർട്സ് കളരിപ്പയറ്റ് അസോ. ജില്ലാ ജനറൽ സെക്രട്ടറി കോട്ടൂർ പ്രകാശൻ ഗുരുക്കൾ അദ്ധ്യക്ഷനായി. എടക്കാട് ബ്ളോക്ക് മെമ്പർ കെ.വി ജയരാജൻ, കെ. മോഹനൻ ഗുരുക്കൾ, സി.കെ.ഉമേഷൻ ഗുരുക്കൾ, വി.പ്രസാദ് ഗുരുക്കൾ, കുന്നരു ഗംഗാധരൻ ഗുരുക്കൾ, ഷിബു ഗുരുക്കൾ പടിയൂർ, വി.കെ ദിവാകരൻ പടിയൂർ എന്നിവർ പങ്കെടുത്തു.
വൈകിട്ട് ആറിന് നടന്നസമാപന സമ്മേളനം കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാധു വിനോദ് സ്വാമി (അവധൂതാശ്രമം ചീമേനി) ബ്ളോക്ക് പഞ്ചായത്തംഗം ഇ സുരേശൻ, എ.പി ഗംഗാധരൻ, സുദേഷ് കുമാർ പാച്ചപ്പൊയ്ക എന്നിവർ സമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ വിജയ് ഗുരുക്കൾ വിളമന അദ്ധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ അദ്ധ്യക്ഷൻ അഡ്വ അബ്ദുൽ കരീം ചേലേരി, ഇ.ബിന്ദു,എം. വി നികേഷ് കോയ്യോട്, പുരുഷോത്തമൻ ഗുരുക്കൾ, എൻ.കെ സുഗന്ധൻ തുടങ്ങിയവർ സംസാരിച്ചു മഹേഷ് എടക്കാട് സ്വാഗതവും അഭയസുരേന്ദ്രൻ നന്ദിയും പറഞ്ഞു.
അഞ്ച് വേദികളിലായി സൂപ്പർ കിഡ്, കിഡ് സബ് ജൂനിയർ, ജൂനിയർ സീനിയർ സൂപ്പർ സീനിയർ വെറ്ററൈൻ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്.
.jpg)


