കണ്ണൂർ ജില്ലാ ആശുപത്രിയിൽ തീവെട്ടിക്കൊള്ള: ആരോപണവുമായി കോൺഗ്രസ് നേതാവ് ടി.ജയകൃഷ്ണൻ

Arson at Kannur District Hospital: Congress leader T. Jayakrishnan alleges
Arson at Kannur District Hospital: Congress leader T. Jayakrishnan alleges

കണ്ണൂർ : കണ്ണൂർ ജില്ലാ ആശുപത്രിയിൽ കോടികളുടെ തീവെട്ടിക്കൊള്ള നടന്നതായി ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമായതായി ഡി.സി.സി ജനറൽ സെക്രട്ടറി ടി.ജയകൃഷ്ണൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 2019 മെയ് ഒന്നുമുതൽ 2024 മാർച്ച് 31 വരെയുള്ള പ്രവർത്തനങ്ങൾ പരിശോധിച്ചു സമർപ്പിക്കപ്പെട്ട റിപ്പോർട്ടിലാണ് വൻ ക്രമക്കേട് പുറത്തുവരുന്നത്. 

അഴിമതി വിരുദ്ധ പോരാളികളെന്ന് അവകാശപ്പെടുന്ന കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വൻ ക്രമക്കേടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓഡിറ്റ് റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണം ഉൾപ്പെടെ നടത്താൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് പരാതി നൽകുമെന്ന് ടി.ജയകൃഷ്ണൻ അറിയിച്ചു. ഈ കാര്യത്തിൽ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകും.

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആർദ്രം മിഷൻ പ്രകാരം സ്ഥാപിക്കു സി.ടി സ്കാൻ, അൾട്രാസൗണ്ട് സംവിധാനങ്ങളും രണ്ട് റേഡിയോളജിസ്റ്റുമാരും ഉണ്ടായിരുന്നിട്ടും ക്ളൈ ഡൗ ക്സ് പ്രൈവറ്റ് ലിമിറ്റഡിന് ബോഡി സ്കാനിങ് ഒന്നിന് 375 രൂപ പ്രകാരവും അതിന് പുറമേ സ്വകാര്യ റേഡിയോളജിസ്റ്റിൻ്റെ ഫീസും ഉൾപ്പെടെ ആശുപത്രി രോഗികളിൽ നിന്ന് പിരിച്ചെടുത്ത് നൽകിയിട്ടുള്ളത് 69. 06 ലക്ഷം രൂപയാണ്. ജില്ലാ ആശുപത്രി ഭരണസമിതി ക്ളൈഡക്സ് പ്രൈവറ്റ് ലിമിറ്റഡായി ഈ കാര്യത്തിലുണ്ടാക്കിയ കരാറിൻ്റെ വിവരങ്ങൾ ദുരൂഹമാണ്. ഈ കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ജയകൃഷ്ണൻ ആവശ്യപ്പെട്ടു.

ഭാരത് പെട്രോളിയം കോർപറേഷൻ്റെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച കോയമ്പത്തൂരിലുള്ള സമ്മിറ്റ്സ് ഹൈഗ്രോ നിറ്റ് സ് പ്രൈവറ്റ് ലിമിറ്റഡ് 2021 ഒക്ടോബർ എട്ടിന് സ്ഥാപിച്ച കോയമ്പത്തൂരിലുള്ള സമ്മിറ്റ്സ് ഹൈ ജോനിക്സ് പ്രൈവറ്റ് ലിമിറ്റഡ് 2021 ഒക്ടോബർ എട്ടിന് സ്ഥാപിച്ച പി.എസ്.എ ഓക്സിജൻ ജനറേഷൻ പ്ളാൻ്റ്, കമ്മിഷൻ ചെയ്ത് ഒരു വർഷക്കാലം വരെ വാറൻ ഡി ഉണ്ടായിരുന്നിട്ടും 2022 ജനുവരി 14 ന് തകരാറിലായിട്ടും അതു നന്നാക്കാൻ ശ്രമിക്കാത്തത് ദുരുഹമാണ്. ഇതു കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ വാർഷിക അറ്റകുറ്റപ്പണി കരാറുമുണ്ടാക്കിയില്ല. 

ഇതുകാരണം ഈ പ്ളാൻ്റ് രണ്ടു വർഷമായി പ്രവർത്തിക്കുന്നില്ല. ഈ പ്ളാൻ്റ സ്ഥാപിക്കുന്നതിന് ജില്ല പഞ്ചായത്തിൻ്റെ ഫണ്ടിൽ നിന്ന് 22ലക്ഷം രൂപ ചെലവഴിച്ചാണ് സംവിധാനമൊരുക്കിയത്' ഭാരത് പെട്രോളിയത്തിൻ്റെ സി.എസ്.ആർ. ഫണ്ടിൽ നിന്ന് ചെലവഴിച്ച 70 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 22ലക്ഷം രൂപയും കൂടി ആകെ 92 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ച ഓക്സിജൻ പ്ളാൻ്റിലെ കംപ്ള സർ പ്രവർത്തിക്കാത്തതിൻ്റെ മറവിൽ ജില്ലാ ആശുപത്രി ബാൽക്കോ പ്രൊഡക്റ്റ്സിൽ നിന്നും 517 ദിവസം കൊണ്ട് വാങ്ങിയത് 51. 20 ലക്ഷം രൂപ കുള്ള ഓക്സിജൻ സിലിൻഡറുകളാണെന്ന് ജയകൃഷ്ണൻ ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ ചിററക്കൽ ബ്ളോക്ക് വൈസ് പ്രസിഡൻ്റ് വികാസ് അത്താഴക്കുന്നും പങ്കെടുത്തു.
 

Tags