കണ്ണൂർ ജില്ലാ ആശുപത്രിയിൽ സെക്യൂരിറ്റി സ്റ്റാഫ് നിയമനം
Aug 20, 2026, 19:56 IST
കണ്ണൂർ : കണ്ണൂർ ജില്ലാ ആശുപത്രിയിൽ സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലെ അഞ്ച് ഒഴിവുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. എസ്എസ്എൽസി പാസ്സായ 50 വയസ്സിൽ താഴെയുള്ള വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർ ജില്ലാ സൈനികക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്‌മെന്റ് കാർഡ്, വിമുക്തഭട ഐഡന്റിറ്റി കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ആഗസ്ത് 29നു മുമ്പായി അപേക്ഷിക്കണം.
.jpg)

