കണ്ണൂർ ജില്ലാ ആശുപത്രിയിലെ പേ വിഷബാധ പ്രതിരോധ വാക്സിൻ ഫലപ്രദമല്ലെന്ന് സംശയിക്കുന്നതായി മേയർ മുസ്ലിഹ് മഠത്തിൽ
Jun 28, 2025, 22:13 IST


കണ്ണൂർ : കണ്ണൂർ ജില്ല ആശുപത്രിയിൽ നിന്നും പേവിഷബാധ വാക്സിൻ്റെ കുത്തിവയ്പ്പെടുത്തിട്ടും അഞ്ചുവയസുകാരൻ പേവിഷ ബാധയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ആവശ്യപ്പെട്ടു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
tRootC1469263">ജില്ലാ ആശുപത്രിയിൽ നിന്നും കുത്തിവെച്ച മരുന്ന് ഫലപ്രദമായിരുന്നോയെന്ന് സർക്കാർ തലത്തിൽ അന്വേഷിക്കണം തെരുവ് നായകൾ മനുഷ്യരെ കടിച്ചു കൊല്ലുമ്പോൾ മൃഗ സ്നേഹികളെന്ന പേരിൽചിലർ പരാതിയുമായി പോകുന്നത് മരുന്ന് കമ്പിനികൾക്ക് വേണ്ടിയാണോയെന്ന് പലരിലും സംശയമുണ്ടാക്കുന്നുണ്ട്. അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ നിയമം വേണമെന്നും മേയർ ആവശ്യപ്പെട്ടു. '
