കണ്ണൂർ നടുവിലിൽ ഒന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
കണ്ണൂർ : ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടുവിൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ കരുവാഞ്ചാൽ ടൗണിൽ പ്രവർത്തിച്ചു വരുന്ന സിറ്റി സ്റ്റോർ എന്ന സ്ഥാപനത്തിൽ നിന്നും ഒന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. ഗോഡൗണിൽ സൂക്ഷിച്ച നിലയിലാണ് വസ്തുക്കൾ കണ്ടെത്തിയത്.
tRootC1469263">
പിടിച്ചെടുത്ത വസ്തുക്കളിൽ 125 കിലോയോളം ഒറ്റ തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ്. കൂടാതെ പേപ്പർ പ്ലേറ്റ്, ഗാർബജ് ബാഗുകൾ തുടങ്ങിയ നിരോധിത ഉൽപ്പന്നങ്ങളും സ്‌ക്വാഡ് പിടിച്ചെടുത്തു. ഒറ്റ തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിനു സിറ്റി സ്റ്റോറിന് 10000 രൂപ പിഴയും ചുമത്തി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ നടുവിൽ ഗ്രാമപഞ്ചായത്ത് സീനിയർ ക്ലാർക്ക് ഷൈനി എം ജെ തുടങ്ങിയവർ പങ്കെടുത്തു.
.jpg)


