കർഷക സംഘം കണ്ണൂർ ജില്ലാ സമ്മേളനം ഓഗസ്റ്റ്12 ന് പിണറായിയിൽ തുടങ്ങും ; സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

The Kannur district conference of the Karshaka Sangham will begin in Pinarayi on August 12; Leader of the Opposition Pinarayi Vijayan will inaugurate the concluding session.

കണ്ണൂർ:അഖിലേന്ത്യ കിസാൻ സഭയുടെ ദേശീയ സമ്മേളനത്തിന്റെ  മുന്നോടിയായി കർഷകസംഘം കണ്ണൂർ ജില്ലാ സമ്മേളനം ആഗസ്‌റ്റ് 12,13,14 തീയതികളിൽ പിണറായി കൺവെൻഷൻ സെൻററിൽ വച്ച് നടക്കുമെന്ന് ജില്ലാ സിക്രട്ടറി എം പ്രകാശൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കേന്ദ്രത്തിൽ ഭരണം കയ്യാളുന്ന  ബിജെപി സർക്കാർ രാജ്യത്തിന്റെ അടി സ്ഥാന രാഷ്ട്രീയ ഘടന തന്നെ തകർക്കാൻ ശ്രമിക്കുകയാണെന്നും പാർലമെന്ററി സംവിധാനം, ഭരണഘടന, ഫെഡറലിസം, മതനിരപേക്ഷത എന്നിവയുടെയെല്ലാം കടക്കൽ കത്തിവെക്കുന്ന സർക്കാർ കർഷക വിരുദ്ധജനവിരുദ്ധ നയങ്ങൾ  ശക്തിപ്പെടുത്തുകയാണെന്നും സെക്രട്ടറി പറഞ്ഞു.

യുഡിഎഫ് ഭരണം മുൻകാലങ്ങളിൽ എങ്ങനെയെല്ലാം ജനവിരുദ്ധമായിരുന്നോ അതിന്റെ പതിന്മടങ്ങാണ് ഇപ്പോഴത്തെതെന്നും മൂന്നുമാസം കൊണ്ട് അസന്നിഗ്‌ധമായി തെളിയിക്കപ്പെട്ടിരിക്കയാണെന്നും പ്രകാശൻ മാസ്റ്റർ പറഞ്ഞു.സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയിലേക്കുള്ള കൊടിമരം കാവുമ്പായി രക്തസാക്ഷി സ്‌മൃതി മണ്ഡപത്തിൽ നിന്നും,പതാക കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നിന്നുംദീപശിഖ തില്ലങ്കേരി രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ നിന്നുമാണ് കൊണ്ടുവരുന്നത്.

പതാക - കൊടിമര - ദീപശിഖാ ജാഥകൾ ആഗസ്‌റ്റ് 12ന് വൈകുന്നേരം 5 മണിക്ക് പിണറായി ഡോക്ടർ മുക്കിൽ സംഗമിച്ച് പൊതുസമ്മേളന നഗരിയിൽ എത്തിച്ചേരും. 13 ന് രാവിലെ 10 ന് പ്രതിനിധിസമ്മേളനം മുൻ ധനമന്ത്രി  കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ വെച്ച്മികച്ച പതിനെട്ട്കൃഷിക്കാരെ ആദരിക്കും. ആഗസ്‌റ്റ് 14-ാം തീയതി വൈകുന്നേരം നാലു മണിക്ക് ആയിരങ്ങൾ പങ്കെടുക്കുന്ന പ്രകടനവും പൊതു സമ്മേളനവും നടക്കും. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് പി.ഗോവിന്ദൻ, ചെയർമാൻ കെ ശശിധരൻ ,കൺവീനർഎം മോഹനൻ കൺവീനർ, ടി സുധീർ , എം സി പവിത്രൻഎന്നിവരും  പങ്കെടുത്തു.

Tags