അഖിലകേരള ശാന്തിക്ഷേമ യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം പയ്യന്നൂരിൽ നടത്തി
Nov 2, 2026, 15:22 IST
പയ്യന്നൂർ: അഖിലകേരള ശാന്തിക്ഷേമ യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം പയ്യന്നൂർ വിഡോബാ ഓഡിറ്റോറിയത്തിൽ നടന്നു. പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു .സമ്മേളനത്തിന്റെ ഭാഗമായി കുടുംബ സംഗമവും നടന്നു. ചടങ്ങിൽ AKSKU കണ്ണൂർ ജില്ലാ പ്രസിഡന്റ് ശംഭു എമ്പ്രാന്തിരി എ പി അധ്യക്ഷത വഹിച്ചു. AKSKU സംസ്ഥാന പ്രസിഡണ്ട് എസ് ഹരികുമാർ ശർമ മുഖ്യപ്രഭാഷണം നടത്തി.
AKSKU കണ്ണൂർ ജില്ല സെക്രട്ടറി കരിമ്പന ഉണ്ണികൃഷ്ണൻ നമ്പൂതിരി, എം നീരജ് നമ്പൂതിരി, ടി സി മാധവൻ നമ്പൂതിരി, എം ഷാജി നമ്പൂതിരി, മധു മരങ്ങാട്, ബാബു മൊളോളം, പെർക്കൊളം സുബ്രഹ്മണ്യൻ നമ്പൂതിരി, കാവ്യ എ പി തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് പുതിയ ജില്ലാ ഭാരവാഹികളുടെ സ്ഥാനാരോഹണവും യൂണിയൻ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
.jpg)

