ചിങ്ങം ഒന്നിന് കണ്ണൂർ ജില്ലയിൽ അഞ്ച് പുതിയ ബ്രാഞ്ചുകൾ തുറക്കുന്നു

Five new branches are opening in Kannur district on the first of Chingam.

കണ്ണൂർ: സൗത്ത് ഇന്ത്യൻ ബാങ്ക് വടക്കൻ കേരളത്തിൽ സാന്നിദ്ധ്യം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ചിങ്ങം ഒന്നിന് കണ്ണൂർ ജില്ലയിൽ അഞ്ച് പുതിയ ബ്രാ ഞ്ചുകൾ ആരംഭിക്കുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യുട്ടീവ് വൈസ് പ്രസിഡൻ്റും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ ആൻ്റോ ജോർജ് ഹോട്ടൽ ഗ്രാൻഡ് ബിനാലെയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു എടൂർ , ഉളിക്കൽ, മാട്ടൂൽ, മയ്യിൽ പാനൂർ എന്നിവടങ്ങളിലെ അഞ്ച് പുതിയ ബ്രാഞ്ചുകൾ ഓഗസ്റ്റ് 17 ന് ചിങ്ങം ഒന്നിന് ജനപ്രതിനിധികൾഉദ്ഘാടനം ചെയ്യും.

 ഇതോടെ കണ്ണൂർ ജില്ലയിലെ ഗ്രാമീണ. നഗര മേഖലകളിലുള്ള ഉപഭോക്താക്കൾക്ക് അത്യാധുനിക ഡിജിറ്റൽ ബാങ്കിങ് അനുഭവവും കൂടുതൽ മെച്ചപ്പെട്ട സേവനങ്ങളും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ബ്രാഞ്ചുകൾ തുടങ്ങുന്നതെന്ന് ആൻ്റോ ജോർജ് പറഞ്ഞു. മാട്ടൂൽ ബ്രാഞ്ച് ഉദ്ഘാടനം വൈകിട്ട് 4.30 ന് മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീർ ഉദ്ഘാടനം ചെയ്യും ജനറൽ മാനേജർ മധുമാധവൻ പിള്ള മുഖ്യാതിഥിയാകും.

 പാനൂർ ബ്രാഞ്ച് ഉദ്ഘാടനo 17 ന് രാവിലെ 11.30 ന് ഷാഫി പറമ്പിൽ നിർവഹിക്കും പി.കെ പ്രവീൺ എം എൽ എ മുഖ്യാതിഥിയാകും ഉളിക്കൽ ബ്രാഞ്ച് രാവിലെ ഒൻപതിനും എടൂർ ബ്രാഞ്ച് രാവിലെ 10 നും മന്ത്രി സണ്ണി ജോസഫും ഉദ്ഘാടനo ചെയ്യും മയ്യിൽ ബ്രാഞ്ച് ടി കെ ഗോവിന്ദൻ എം എൽ എ വൈകിട്ട് മൂന്ന് മണിക്ക് ഉദ്ഘാടനം ചെയ്യും വാർത്താ സമ്മേളനത്തിൽ ബാങ്ക് ഡെപ്യുട്ടി ജനറൽ മാനേജറും മാർക്കറ്റിങ്ങ് ഹെഡുമായ കെ പി രമേഷ്, ഡെപ്യൂട്ടി ജനറൽ മാനേജരും കണ്ണൂർ റീജ്യയണൽ ഹെഡുമായ ജോർജ് ജോസഫ് എന്നിവരും പങ്കെടുത്തു.

Tags