ആരോപണങ്ങൾ അടിസ്ഥാനരഹിതം: നിയമനടപടി സ്വീകരിക്കുമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കുര്യൻ
കണ്ണൂർ: ടെൻഡർ ഇല്ലാതെ കമ്പനിക്ക് ജില്ല പഞ്ചായത്ത് നിർമ്മാണ കരാർ നൽകി എന്ന കെ.എസ്.യു സംസ്ഥാന വൈസ്.പ്രസിഡൻറ് മുഹമ്മദ് ഷമ്മാസ് കണ്ണൂർ ഡിസിസി യിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച ആരോപണം നിഷേധിച്ച് ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: ബിനോയ് കുര്യൻ. ഈ കാര്യത്തിൽ തനിക്ക് ബന്ധമില്ലെന്നും സാമ്പത്തിക ഇടപാടുകൾ നിയമാനുസൃതമായി മാത്രമേ നടത്തിയിട്ടുള്ളുവെന്ന് കണ്ണൂരിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നടപടിക്രമം കൃത്യമായി പൂർത്തിയാക്കി സിൽക്കാണ് ടെൻഡർ ക്ഷണിച്ചത്. കാർട്ടൻ ഇന്ത്യ കമ്പനിക്ക് നിർമ്മാണ കരാർ നൽകിയതിൽ ജില്ല പഞ്ചായത്തിന് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റാ യിരിക്കെ ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമ്മാണ കരാർ നൽകിയെന്ന വിവാദ ആരോപണത്തിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ: ബിനോയ് കുര്യനും പങ്കുള്ളതായി മുഹമ്മദ് ഷമ്മാസ് ആരോപണം ഉന്നയിച്ചിരുന്നു.
ടെൻഡർ നൽകാൻ കൃത്യമായ നടപടിക്രമം പാലിച്ചിരുന്നുവെന്നും ബിനോയ് ഇതിന് മറുപടിയായി പറഞ്ഞു. എല്ലാ രേഖകളും ജില്ലാ പഞ്ചായത്തിലുണ്ട്. ഇതു ആർക്ക് വേണമെങ്കിലും പരിശോധിക്കാമെന്നുംബിനോയ് കുര്യൻ പറഞ്ഞു ഇ ടെൻഡർ മുഖേനയാണ് ജില്ലാ പഞ്ചായത്ത് പ്രവൃത്തി ഏറ്റെടുക്കുന്നത്. അതിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്താൻ ആർക്കും കഴിയില്ല സാമ്പത്തിക ഇടപാടിനായി തന്നെയാരും ബന്ധപെട്ടിട്ടില്ലെന്നും ഷമ്മാസ് ഉന്നയിച്ച ആരോപണങ്ങൾ പരിശോധിച്ചു നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് കുര്യൻ പറഞ്ഞു.
.jpg)


