കണ്ണൂരിൽ ഭിന്നശേഷി കുട്ടികൾക്കായി തണൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും

Tanal will conduct a free medical camp for differently-abled children in Kannur
Tanal will conduct a free medical camp for differently-abled children in Kannur

കണ്ണൂർ: ഭിന്നശേഷി കുട്ടികൾക്കായി തണൽ ഫെബ്രുവരി 23 ന് രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു മണി വരെ കണ്ണൂർ കാപ്പിറ്റോൾ മാളിൻ്റെ ആറാം നിലയിൽ പ്രവർത്തിക്കുന്ന തണൽഏർലി ഇൻ്റർവെൻഷൻ സെൻ്ററിൽ നടത്തുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

മെഡിക്കൽ ക്യാംപിൽ പങ്കെടുക്കാൻ ഉദ്ദ്യേശിക്കുന്ന ഭിന്നശേഷിക്കാരുടെ കുട്ടികളുടെ പൂർണ വിവരങ്ങൾ രക്ഷിതാക്കൾ ഫെബ്രുവരി 20 നുള്ളിൽ ക്യാപിറ്റോൾ മാളിൻ്റെ ആറാം നിലയിൽ പ്രവർത്തിക്കുന്ന തണൽഏർലി ഇൻ്റർവെൻഷൻ സെൻ്ററിൽ നേരിട്ടോ 9747327636,9947327636 എന്ന  ഫോൺ നമ്പർ മുഖേനയോ പേർ രജിസ്റ്റർ ചെയ്യണം. ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രയാസങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും തുടർ ചികിത്സയും പരിശീലനങ്ങളും നൽകി അവരെ മുഖ്യധാരയിൽ എത്തിക്കുന്നതിനുമാണ് തണൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തുന്നത്.

 ഫിസിക്കൽ മെഡിസിൻ റീഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റ്' പീഡിയാട്രിക്ക്, ന്യുറോളജിസ്റ്റ്, ഇ. എൻ.ടി സ്പെഷ്യലിസ്, 'ദന്ത വിഭാഗം ' പഠന വൈകല്യങ്ങൾ കണ്ടെത്തൽ, സംസാരശേഷി പെരുമാറ്റ പ്രശ്നങ്ങൾ, ഫിസിയോതെറാപ്പി. സൈക്കോളജിസ്റ്റ് സേവനം, കേൾവി പരിശോധന തുടങ്ങിയ വിദഗ്ദ്ധരുടെ സേവനങ്ങൾ ക്യാംപിൻ ഒരുക്കിയിട്ടുണ്ട്. 15 വയസിന് താഴെയുള്ള കുട്ടികൾക്കാണ് ക്യാംപിൽ പരിശോധന നടത്തുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ തണൽ വീട് പ്രസിഡൻ്റ് ഡോ. ഒ.കെ അബ്ദുൾ സലാം, ഡോ. കെ. പിതാജുദ്ദീൻ, ഡോ. ദിൽഷാത്ത് റൈഹാന, എൻ. രാമചന്ദ്രൻ, സാബിൽ അലി എന്നിവർ പങ്കെടുത്തു.

Tags