കണ്ണൂരിൽ പ്രകൃതിയുടെ വിഭിന്ന ഭാവങ്ങളുമായി മനീഷയുടെ ചിത്ര പ്രദർശനം തുടങ്ങി

Manisha's painting exhibition begins in Kannur with different aspects of nature
Manisha's painting exhibition begins in Kannur with different aspects of nature

കതിരൂർ :മഴമേളത്തോടെ മനീഷയുടെ ചിത്രകലാ പ്രദർശനം കതിരൂരിൽ തുടങ്ങി.അതി ശക്തമായി  മഴ തിമർക്കുമ്പോഴും ചിത്രകാരി മനീഷ മുറുവശ്ശേരി തന്റെ ഇഷ്ട രചനകളുമായി കാണികളോടൊപ്പമാണ്.പ്രകൃതിയും മനസ്സും ഒത്തുചേരുന്നിടമെന്ന്പേര് നൽകിയ പ്രദർശനം മനീഷ മുറുവശ്ശേരി യുടെ എട്ടാമത് സോളോയാണ്കോഴിക്കോട് ഷോ സമയത്ത് നിപ്പയുടെ രംഗപ്രവേശം, തലശ്ശേരി യിലെ ഷോ നടക്കുമ്പോൾ നൂറ്റാണ്ടിന്റെ വെള്ളപ്പൊക്കം എന്നിങ്ങനെ നേരനുഭവങ്ങളുമായാണ് കതിരൂരിൽ എത്തുന്നത്.

tRootC1469263">

വിവിധ മാധ്യമങ്ങളിലായി 47 രചനകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം, മൈസൂർ എന്നിവിടങ്ങളിൽ നിന്ന് പെയിന്റിംഗിൽ ബിരുദ, ബിരുദാനന്തര പഠനം പൂർത്തിയാക്കിയ മനീഷ തന്റെ സവിശേഷമായ രചനാ രീതി കൊണ്ടും നിറക്കൂട്ട് കൊണ്ടും മുന്നേ തന്നെ കലാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.നവീകരിച്ച കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട്‌ ഗാലറിയിലെ എൺപത്തിയൊന്നാമത് പ്രദർശനം  ശില്പി വത്സൻ കൂർമ കൊല്ലേരിയുടെ അധ്യക്ഷതയിൽ ആർട്ടിസ്റ്റ് ജോയ് ചാക്കോ ഉദ്ഘാടനം ചെയ്തു. എ ടി മോഹൻരാജ്,  ശശികുമാർ കെ, പ്രഭകുമാർ, സിജോ ജോൺ തോട്ടം,അരുൺ എടാട്ട്,കെ കെ കുമാരൻ മാസ്റ്റർ, രമേശ്‌ കണ്ടോത്ത്, മനീഷ മുറുവശ്ശേരി എന്നിവർ സംസാരിച്ചു.
വേർ നാച്വർ മീറ്റ്സ് മൈൻഡ് മെയ്‌ 30 ന് സമാപിക്കും .

Tags