കണ്ണൂരിൽ ഒൻപതാം ക്ലാസുകാരൻ കിണറ്റിൽ വീണ് മരിച്ചു
May 8, 2026, 11:31 IST
ശ്രീകണ്ഠാപുരം : ഒൻപതാം ക്ലാസുകാരൻ കിണറ്റിൽ വീണു മരിച്ചു. വളക്കൈയിലെ മുഹമ്മദാണ് മരിച്ചത്. കൊയ്യത്തെ മർക്കസ് വിദ്യാർത്ഥിയാണ്.കളിക്കുന്നതിനിടെകിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.
കുട്ടിയെ കിണറ്റിൽ നിന്നും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
.jpg)

