കണ്ണൂരിനെ നടുക്കി മുങ്ങിമരണങ്ങൾ : മൂന്നിടങ്ങളിൽ പുഴയിൽ വീണ് മൂന്ന് പേർ മരിച്ചു; മരിച്ചവരിൽ രണ്ട് കുട്ടികളും ഒരു യുവാവും, മൂന്ന് പേരെ രക്ഷപ്പെടുത്തി

 Drownings rock Kannur, three people died after falling into the river at three places. Two children and a youth were among the dead, three others were rescued.
 Drownings rock Kannur, three people died after falling into the river at three places. Two children and a youth were among the dead, three others were rescued.


കണ്ണൂർ: കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിലായി മൂന്ന് പേർ പുഴയിൽ മുങ്ങിമരിച്ചു. അതിദാരുണമായി മരിച്ചവരിൽ രണ്ടു പേർ കുട്ടികളും ഒരു യുവാവുമാണ്. മൂന്ന് പേരും വിദ്യാർത്ഥികളാണ് പുഴയിൽ കുളിക്കാനിറങ്ങിയ വരാണ് ചുഴിയിൽ അപകടത്തിൽപ്പെട്ടത്.കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായപയ്യാവൂരിൽ പുഴയിൽ വീണ് പതിനാലു വയസുകാരിയാണ് മരിച്ചു. കോയിപ്പറ വട്ടക്കുന്നേൽ വീട്ടിൽ അലീനയാണ് മരിച്ചത്. വൈകീട്ട് നാല് മണിയോടെ സഹോദരനൊപ്പം പുഴയിൽ കുളിക്കാനെത്തിയപ്പോൾ കാൽവഴുതി വീണാണ് അപകടമുണ്ടായത്. നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

tRootC1469263">

 ദേവമാതാ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പതിവായി കുളിക്കാനെത്തുന്ന കടവിലാണ് അപകടമുണ്ടായത്.തളിപ്പറമ്പ് കൂവേരിയിൽ  യുവാവ് കുപ്പംപുഴയിലാണ് മുങ്ങി മരിച്ചത്. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ്(19) ആണ് മരിച്ചത്. അഞ്ച് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.പഴയങ്ങാടിചൂട്ടാട് അഴിമുഖത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. പുതിയങ്ങാടി സ്വദേശി ഫൈറൂസ്(14) മരിച്ചത്. നാല് കുട്ടികളാണ് ഒഴുക്കിൽപെട്ടത്. മൂന്ന് കുട്ടികളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. മൂന്ന് പേരുടെയും മൃതദ്ദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം അഴീക്കോട് മീൻകുന്ന് ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചിരിരുന്നു. വലിയന്നൂർ സ്വദേശി പ്ര നീഷ്, കൊളോളം സ്വദേശി ഗണേശൻ നമ്പ്യാർ എന്നിവരാണ് മരിച്ചത്. ഇതോടെ ഒരാഴ്ച്ചയ്ക്കിടെ മുങ്ങിമരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു.

Tags