തീക്കട്ടയിലും ഉറുമ്പരിക്കുന്നു, കണ്ണൂർ ഡെപ്യുട്ടി കലക്ടറുടെ കാറിൻ്റെ ടയർ തെരുവ് നായ്ക്കൾ കടിച്ചു കീറിയത് നാണക്കേടായി

Ants are swarming even in the fire pit, it is a shame that stray dogs bit and tore the tire of the Kannur Deputy Collector's forest
Ants are swarming even in the fire pit, it is a shame that stray dogs bit and tore the tire of the Kannur Deputy Collector's forest


കണ്ണൂര്‍ : കണ്ണൂർ കലക്ടറേറ്റ് വളപ്പിൽ തെരുവ് നായയുടെ ശല്യം അതിരൂക്ഷമായി.ഡെപ്യൂട്ടി കലക്ടറുടെ ഔദ്യോഗിക വാഹനം തെരുവുനായ്ക്കള്‍ കടിച്ചു പറിച്ചതോ ജില്ലാ ഭരണകൂടത്തിന് തന്നെ നാണക്കേടായി മാറി. കഴിഞ്ഞ ദിവസംകലക്ടറേറ്റ് കെട്ടിട സമുച്ചയത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നിടത്ത് നിര്‍ത്തിയിട്ടതായിരുന്നു വാഹനം. 

വെളളിയാഴ്ച്ച രാവിലെ വന്ന് നോക്കുമ്പോള്‍ കാറിന്റെ ബമ്പറിന്റെ ഭാഗവും മഡ്ഗാര്‍ഡും നെയിംപ്ലേറ്റുമുള്‍പ്പെടെ നായ്ക്കള്‍ കടിച്ചെടുത്തതായി കണ്ടു. വെളളിയാഴ്ച്ച പുലര്‍ച്ചയോടെയാണ് തെരുവുനായ്ക്കള്‍ കാര്‍ ആക്രമിച്ചതെന്നാണ് കരുതുന്നത്. കാറിനടിയില്‍ പൂച്ചയോ മറ്റോ പതുങ്ങിയിരുന്നതാകാം നായ്ക്കളെ പ്രകോപിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവം സോഷ്യൽ മീഡിയയിൽ വാർത്തയായതോടെ ജില്ലാ ഭരണകൂടത്തിന് തന്നെ നാണകേടായി മാറിയിരിക്കുകയാണ്.
 

Tags