കണ്ണൂർ ദന്തൽ കോളേജിലേക്ക് എസ് എഫ് ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം; ജനൽ ചില്ലും പൂച്ചട്ടിയും തകർന്നു

Clashes erupt during SFI protest march to Kannur Dental College; Window panes and flower pots broken


കണ്ണൂർ: മൂന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലേക്ക് എസ് എഫ് ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പൊലിസ് ബാരിക്കേഡിനെ മറികടന്ന് ക്യാംപസിലേക്ക് ഇരച്ചു കയറിയ പ്രവർത്തകർ ഗേറ്റ് ചാടി കടന്ന് മുൻവശത്തെ ജനൽ ചില്ലും ചെടിച്ചട്ടിയും തകർത്തു. 

ഓഫീസിൻ്റെ ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലിസ് തടഞ്ഞു തുടർന്ന് നടത്തിയ പ്രതിഷേധം എസ് എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് പി എസ് സഞ്ജീവ്ഉദ്ഘാടനം ചെയ്തു നൂറ് കണക്കിന് പ്രവർത്തകർ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.

Tags