കണ്ണൂരിൽ കാണാതായ മുൻ സഹകരണ ജീവനക്കാരനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂരിൽ കാണാതായ മുൻ സഹകരണ ജീവനക്കാരനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
Nov 4, 2025, 11:40 IST
തളിപ്പറമ്പ് : കാണാതായ മുൻ സഹകരണ ബാങ്ക് ജീവനക്കാരനെ തീ കൊളുത്തി മരിച്ച നിലയിൽകണ്ടെത്തി.നടുവിൽ ബാലവാടിക്കു സമീപത്തെ കെ.വി.ഗോപിനാഥൻ (70) എന്നയാളെ കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്നു.
കുടിയാൻ മല എസ് എച്ച് ഒ , എം.എൻ ബിജോയ്,എസ്.ഐ പ്രകാശൻ പടിക്കൽ എന്നിവർ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടന്നുവരികയാണ്. മൃതദേഹം പൊലിസ് ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
tRootC1469263">.jpg)

