കണ്ണൂർ ഡിസി സി ഓഫീസിൽ ആവേശകരമായ സ്വീകരണം: സെക്രട്ടറി മാറിയതു കൊണ്ടു മാത്രം തെറ്റുതിരുത്താൻ കഴിയില്ലെന്ന് വി. കുഞ്ഞികൃഷ്ണൻ

An enthusiastic reception at the Kannur DCC office, V. Kunhikrishnan says that mistakes cannot be corrected just because the secretary has changed


കണ്ണൂർ:പയ്യന്നൂർ മണ്ഡലത്തിൽ  നിന്നും യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച വി. കുഞ്ഞികൃഷ്ണന് കണ്ണൂർ ഡിസിസി ഓഫീസിൽ ആവേശകരമായസ്വീകരണം നൽകി.ബുധനാഴ്ച്ചവൈകിട്ട് നാലരയോടെയാണ് പയ്യന്നൂരിലെ കോൺഗ്രസ് പ്രാദേശിക നേതാക്കളുമൊന്നിച്ച് വി. കുഞ്ഞികൃഷ്ണൻ കണ്ണൂരിലെത്തിയത്.ഇന്നോവകാറിൽ ഡി സി സി ഓഫീസ് അങ്കണത്തിൽ വന്നിറങ്ങിയ വി. കുഞ്ഞികൃഷ്ണനെ ഡി സി സി പ്രസിഡൻ്റ് മാർട്ടിൻ ജോർജിൻ്റെ നേതൃത്വത്തിൽ മൂവർണ ഷാൾ അണിയിച്ചു സ്വീകരിച്ചു.

തുടർന്ന് കേക്ക് മുറിച്ച് സ്ഥാനാർത്ഥിയുടെ വിജയ മധുരം പങ്കിട്ടു. അടച്ചിട്ട ഓഫീസ് മുറിയിൽ കോൺഗ്രസ് നേതാക്കൾ അര മണിക്കൂറോളം കൂടിക്കാഴ്ച്ച നടത്തി. തുടർന്ന് മാധ്യമങ്ങളെ കണ്ട വികുഞ്ഞികൃഷ്ണൻ  യുഡിഎഫ് പിൻതുണയോടെ സ്വതന്ത്രനായി ജയിച്ചതിനാൽ ഭരിക്കുന്നവർക്കൊപ്പം പ്രവർത്തിക്കുമെന്ന് പറഞ്ഞു. എന്നാൽ താൻ ഒരു പാർട്ടിയിലും ചേരാൻ തീരുമാനിച്ചിട്ടില്ല. സമാന മനസ്ക്കരുമായി ചേർന്ന് ഈ കാര്യം തീരുമാനിക്കും. പി വി അൻവറിൻ്റെ പാർട്ടിയിൽ ചേരില്ലെന്ന് കൂടിക്കാഴ്ച്ച നടന്ന ദിവസം തന്നെ തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയതാണെന്ന് വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.

സംസ്ഥാനനേതൃത്വം തെറ്റുതിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളവും ബംഗാളാകും ഈ കാര്യം തൻ്റെ പുസ്‌തകത്തിൽ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു തെറ്റുകൾ തിരുത്തുന്നതാണ് കമ്യുണിസ്റ്റ് പാർട്ടിയുടെ രീതി അല്ലാതെ തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കലല്ലെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ രക്തസാക്ഷി ഫണ്ടിലെ ക്രമക്കേട് ചൂണ്ടികാട്ടിയതിനാണ് തന്നെ പുറത്താക്കിയത് കുറ്റം ചെയ്തവരെ സംരക്ഷിച്ചതിനാലാണ് താൻ മത്സരിക്കാൻ നിർബന്ധിതരായത് പാർട്ടി സെക്രട്ടറി മാറിയതു കൊണ്ടു മാത്രം സിപിഎമ്മിൻ്റെ വീഴ്ച്ച മറക്കാൻ കഴിയില്ല എന്നാൽ ഒരാൾ തന്നെ തീരുമാനമെടുക്കുന്ന ഏകാധിപത്യ ശൈലി മാറണമെന്നും അദ്ദേഹം പറഞ്ഞു.സ്ഥാനാർത്ഥിയോടൊപ്പം രാഷ്ട്രീയ നിരീക്ഷകനും ആർ എസ് പി പ്രതിനിധിയുമായ അഡ്വ. ബിഎൻ അസ് കറുമുണ്ടായിരുന്നു .സ്വീകരണത്തിൽ മേയർ അഡ്വ പി ഇന്ദിര,അബ്ദുൾ റഷീദ് കവ്വായി, റിജിൽ മാക്കുറ്റി പി. മുഹമ്മദ് ഷമ്മാസ് തുടങ്ങിയവർ പങ്കടുത്തു.

Tags