വീഡിയുടെ മുഖ്യമന്ത്രി പദവി; കണ്ണൂർ ഡിസിസിയിൽ മധുരം വിളമ്പി ആഹ്ലാദം
കണ്ണൂർ: വീഡി സതീശനെ നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ കണ്ണൂർ ഡിസിസി ഓഫീസിൽ മധുരം വിളമ്പി ആഹ്ലാദിച്ച് പ്രവർത്തകരും നേതാക്കളും. പ്രഖ്യാപനം നടന്നതിന് ശേഷം ആഹ്‌ളാദം പങ്കിടുന്നതിനായി പ്രവർത്തകരും നേതാ ങ്ങളും ഉൾപെടെ നൂറോളം പേർ കണ്ണൂർ ഡിസിസി യിൽ ഒത്തുചേർന്നു കൂറ്റൻ കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തും പരസ്പരം മധുരം പകർന്ന് ആഹ്ലാദം പങ്കിട്ടു.
കഴിഞ്ഞ 11 ദിവസമായി മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരുവരുമെന്ന അനിശ്‌ചിതത്വം നിലനിന്നിരുന്നു വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാൻഡിൻ്റെ തീരുമാനം വന്നതോടെ മഞ്ഞുരുകി. ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് പ്രവർത്തകരും നേതാക്കളും കോൺഗ്രസിൻ്റെ പുതിയ മുഖ്യമന്ത്രിയായ വിഡി സതീശൻ്റെ നേട്ടം ആഘോഷിച്ചത് ഡി സി . സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്, വി പി അബ്ദുൾ റഷീദ്, റിജിൽ മാക്കുറ്റി, കെ പി ഷാജു, പി മാധവൻ മാസ്റ്റർ, പി മുഹമ്മദ് ഷമ്മാസ്, തുടങ്ങിയവർ പങ്കെടുത്തു.
.jpg)

